Friday 31 October 2008

എവിടെയെന്‍ രുചി കുടാരങ്ങള്‍ ?

നാടും, നഗരവും മാറുന്നു; മലയാളിയും. തനതു രുചിയും, ഭക്ഷണ ശീലവും മലയാളിക്കും അന്യമായിക്കൊണ്ടിരിക്കുന്നു. എന്താണിതിനൊരു പോംവഴി?



ഉപ്പിട്ട ഇളം ചൂടുള്ള കഞ്ഞിവെള്ളത്തിന്റെ രുചിയും, ഗുണവും ഏത് ഹോര്‍ളിക്സിനും, ബോണ്‍വിറ്റയ്ക്കും, കോംപ്ലാനും നല്കാന്‍ കഴിയും? ദാഹിച്ചു വലഞ്ഞു വരുമ്പോള്‍, ചെറു ഉള്ളി അരിഞ്ഞിട്ട, പച്ചമുളകു നെടുകെ കീറി, പാകത്തിനുപ്പും പിന്നെ ഒരു നാരകത്തിലയുമിട്ടു ലഭിച്ചിരുന്ന സംഭാരത്തിന്റെ രുചി എവിടെപ്പോയ് മറഞ്ഞു?



തലേ ദിവസത്തെ ചോറും, മീന്‍ കറിയും, കപ്പയും, പിന്നെ ചമ്മന്തിയും, ചേര്‍ത്ത് ഞെരടി; ഇടയ്ക്ക് പച്ചമുളകോ ഒരു കക്ഷണം ഉണക്കമീനോ കൂടി ഉണ്ടെങ്കില്‍ ലഭിക്കുന്ന രുചിയുടെ സാമ്രാജ്യം തകര്‍ക്കാന്‍ സായിപ്പിന്റെ ഏതു കോണ്‍ഫ്ലേക്സിനു കഴിയും? അല്ലെങ്കില്‍ ഏതു റൊട്ടിക്കും , വെണ്ണയ്ക്കും കഴിയും ?





പച്ചരി കുതിര്‍ത്തു പൊടിച്ചു തരിയില്ലാതെ വറുത്തെടുത്ത്, അതില്‍ പഴവും ശര്‍ക്കരപ്പാവും ഞെരടി, നാടന്‍ വെളിച്ചണ്ണയില്‍ പൊരിച്ചെടുക്കുന്ന ഉണ്ണിയപ്പത്തിന്റെ ഒരു സ്വാദേ....!!!!!!!!!! സായിപ്പേ, നിനക്കിതുപോലൊന്നു ഉണ്ടാക്കാന്‍ പറ്റുമോ?







നന്നായി പഴുത്ത ചക്കപ്പഴവും, അരിമാവും(ഗോതമ്പ് മാവും), ഏലയ്ക്കയും,ശര്‍ക്കരപ്പാവുമായി ചേര്‍ത്ത് ഞെരടി, പുഴുങ്ങിയുണ്ടാക്കുന്ന കുമ്പിളപ്പവും, ഇലയപ്പവും.............



നന്നായി പൊടിച്ചെടുത്ത അരിമാവിലോ, ഗോതമ്പു മാവിലോ, ഇളം ചൂടുവെള്ളമൊഴിച്ചു കുഴച്ചു, വാഴയിലയില്‍ പരത്തി, അതില്‍ തേങ്ങാപ്പീരയും, ശര്‍ക്കരയും, പഴം നുറുക്കും ചേര്‍ത്ത് ചുട്ടെടുക്കുന്ന അടയുടെ സ്വാദ്................... ഹൊ, കൊതിയാവുന്നു.



അച്ചപ്പം, കുഴലപ്പം, ചീട, മടക്ക്, നാടന്‍ കേക്ക്, പഴം പൊരി.......... ഇവയൊക്കെ ഇപ്പം ബേക്കറിയിലും കിട്ടുന്നുണ്ട്. എന്തോ; രുചിയുടെ കാര്യത്തില്‍ അവ മോശം .






കുടംമ്പുളിയിട്ടു വയ്ക്കുന്ന മീന്‍കറിയും , പിന്നെ ഇളം കപ്പ പുഴുങ്ങിയതും , കൂടെ കട്ടന്‍ കാപ്പിയും .............. ഹൊ, കൊതി വിടാതെന്തു ചെയ്യും ?

മാറുന്ന മലയാളി, മാറ്റത്തിന്റെ വേഗത്തില്‍ പിന്നിലുപേക്ഷിക്കുന്ന രുചിയുടെ ചേരുവകള്‍ ഇങ്ങിനി വരാത്ത വണ്ണം നമുക്കന്യമായിക്കൊണ്ടിരിക്കുകയാണോ?

നൂഡില്‍സും, ബര്‍ഗറും, ഹോട്ട് ഡോഗും, പിസ്സയും നമ്മുടെ തീന്‍ മേശ കീഴടക്കുന്നതിന്റെ ദേഷ്യവും, നിസ്സഹായകതയും ഇങ്ങനെ പ്രതിഫലിപ്പിച്ചെന്നേയുള്ളൂ.......

ഒരു പാട് രുചികള്‍ ഇനിയും എഴുതാന്‍ വിട്ടു പോയി. മലയാളത്തനിമ ഇപ്പൊഴും ഇഷ്ടപ്പെടുന്ന മാന്യ സുഹൃത്തുക്കള്‍ വിട്ടു പോയ രുചികള്‍ പൂരിപ്പിച്ചു തരുമല്ലോ? ഓര്‍മ്മയിലെങ്കിലും ഓര്‍ത്ത്, അയവിറക്കാനാ, കേട്ടോ?

Monday 27 October 2008

ദീപാവലി ആശംസകള്‍

എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും , കുടുമ്പാംഗങ്ങള്‍ക്കും ദീപാവലി ആശംസകള്‍ ...........

Saturday 20 September 2008

ഇതു താന്‍ടാ പെണ്‍................. !!!!!!!!!!!

അന്തി നേരത്ത്, വഴിയോരത്ത്, വാടിയ പൂ ചൂടി, അന്നന്നത്തെ അന്നത്തിനു വേണ്ടി ശരീരം വിറ്റിരുന്ന തെരുവു വേശ്യകളൊക്കെ (സംമ്പോധന ഇഷ്ടമായില്ലെങ്കില്‍ ക്ഷമി ) പഴങ്കഥയായി മാറി മാഷേ !!!! ദേ, ഇതൊന്നു വായിച്ചു നോക്കിയേ............

മണിക്കുറിനു 10,000/- മുതല്‍ 2,00,000/- വരെ കണക്കു പറഞ്ഞു വാങ്ങുന്ന പുതു തലമുറയിലെ ചുണക്കുട്ടികളെ കണ്ടോ? മിടുക്കികള്‍ !!!!!!!! മ്മടെ ആര്‍ഷ ഭാരത സംസ്ക്കരത്തിനു എന്തു കോപ്പ് പറ്റിയോ ആവോ ?


വെറും അമ്പതിനോ, നൂറു രൂപയ്ക്കോ ശരീരം വിറ്റിരുന്ന (ജീവിക്കാനായിട്ട്) , ഇന്നാട്ടിലെ അനേകായിരം സ്ത്രീകള്‍ ഇതറിയുന്നിണ്ടോ? അവരുടെ മടിക്കുത്തഴിക്കുന്ന നിയമപാലകര്‍ തന്നെ, ഇത്തരം ഹൈ ക്ലാസ്സ് തേവിടിശ്ശികള്‍ക്ക് കുട പിടിക്കുന്നതെന്ന കാര്യം അറിയാഞ്ഞിട്ടല്ല. എന്തോ പറയാന്‍ ?പൊതു ജനം എന്ന
കഴുത കാമം കരഞ്ഞു തീര്‍ത്തല്ലേ പറ്റൂ ?



http://in.news.yahoo.com/137/20080920/736/tnl-new-breed-of-elite-prostitutes-cater.html

Tuesday 9 September 2008

നന്മ നിറഞ്ഞ ഓണാശംസകള്‍ ..............














ഞാനറിയുന്ന, ഇനി അറിയാന്‍ പോകുന്ന ബ്ലോഗിലെ എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും , കുടുംമ്പത്തിനും ; ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !!!!!!!!!!!!

Friday 22 August 2008

ആപ്പിളേ ആപ്പിള്‍ ...........

ദേണ്ടേ നമ്മുടെ നാട്ടിലും ആപ്പിളെത്തിപ്പോയി. 5000 രൂപാ മുന്‍കൂര്‍ എയര്‍ടെലിനെ ഏല്പ്പിച്ചു പുതിയ ഒരു ആപ്പിള്‍ ഐഫോണ്‍ വാങ്ങീന്‍ മാളോരേ !!!!!!!! എന്നിട്ടു വേണം നമ്മുക്കൊന്ന് ചെത്താന്‍ , യേത് ?

http://www.apple.com/iphone/

അപ്പം എല്ലാരും ഇതും കൂടി ഒന്നു ഞെക്കി നോക്ക്. വേറേ വിശേഷം വല്ലതുമുണ്ടെങ്കില്‍ ഷെയര്‍ ചെയ്യുമ്മല്ലോ ?

Sunday 3 August 2008

സൌഹൃദം ....അനന്തമാകട്ടേ............!!!!!!!!!!


മഴ പെയ്തു....പിന്നെ മരം പെയ്തു....വാഴയില കുടയാക്കി വയല്‍ വരമ്പിലൂടെ നാം നടന്നു.... ഇലത്തുമ്പിലെ ജലകണങ്ങള്‍ തട്ടിത്തെറുപ്പിച്ചും , ഉച്ചത്തില്‍ ചിരിച്ചും , ഇത്തിരി കൊതിക്കെറുവു കാണിച്ചും നാളുകള്‍ ഇന്നലെയെന്ന പോലാണു കടന്നു പോയത്.
ഞാവല്‍പ്പഴം തിന്നു നീലിച്ച നാവുകളന്യോന്യം നീട്ടിക്കാണിച്ചു നേടിയ നിര്‍വൃതി നമുക്കു പിന്നിടോരിക്കലും ജീവിതത്തില്‍ നേടാനായില്ലല്ലോ ?
ജീവിതത്തിന്റെ പച്ചപ്പു നേടാന്‍ നാം ഓടി നടന്നപ്പോഴും , സൌഹൃദം ക്ലാവ്വു പിടിക്കാതെ കാത്തു സൂക്ഷിച്ചല്ലോ?
വല്ലപ്പോഴുമൊരു സന്ദേശമയക്കുക...... ആത്മാര്‍ത്ഥ സൌഹൃദത്തിനു മൂടുപടവുമില്ലെന്നറിയുക !!!!!!!!!!!!!
ഞാനറിഞ്ഞ, അറിഞ്ഞു കൊണ്ടിരിക്കുന്ന, ഇനി അറിയാനിരിക്കുന്ന, ആയിരമായിരം സൌഹൃദങ്ങള്‍ക്ക് ഒരു നല്ല സുഹൃദിനാശംസകള്‍ നേരുന്നു....

Sunday 20 July 2008

മാതാ, പിതാ, ഗുരു ദൈവം ????????????

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, പിഞ്ച്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ടു ജയകൃഷ്ണന്‍ എന്ന അദ്ധ്യാപകനെ കാപാലികര്‍ വെട്ടിയും കുത്തിയും കൊന്ന കാര്യം മറന്നിട്ടില്ല. ഇപ്പൊഴിതാ, തന്റേതല്ലാത്ത കാര്യത്തിനു ജെയിംസ് എന്ന അദ്ധ്യാപകനും രക്തസാക്ഷിയായിരിക്കുന്നു. മതമുള്ള ചില ജീവികളാണു മതമില്ലാത്ത ജീവിതത്തിന്റെ പേരില്‍ ഈ കാടത്തം കാട്ടിയത്. ഗുരു നിന്ദയ്ക്ക് ഉമിത്തീയില്‍ വെന്തുരുകി പ്രായശ്ചിത്തം ചെയ്തിരുന്നവരുടെ നാട്ടില്‍ , ഗുരു ഹത്യയ്ക്ക് എന്തു ശിക്ഷ നല്കണം ? നിങ്ങള്‍ തന്നെ പറയുക. ഈ ചെയ്തി ക്രൂരതയെന്നല്ല, കൊടും ക്രൂരത തന്നെ എന്നു വിശേഷിപ്പിക്കണം ........

Sunday 13 July 2008

ഇവനെയൊക്കെ എന്തു ചെയ്യണം ?

ആറിയ കഞ്ഞി പഴങ്കഞ്ഞിയാണെന്ന് നന്നായറിയാം. ഇന്നു രാവിലെ ദുബൈയിലുള്ള ഒരു പഴയ ആത്മമിത്രവുമായി ചാറ്റ് ചെയ്യവെ, അവനെന്നൊട് ഓര്‍ക്കൂട്ടില്‍ സന്തോഷ് മാധവന്‍ എന്ന പ്രൊഫൈല്‍ നോക്കാനാവശ്യപ്പെട്ടു. നോക്കിയപ്പം പെട്ടു പോയെന്നു പറഞ്ഞാല്‍ മതിയല്ലോ? എത്ര പ്രൊഫൈലാണു പഹയന്റെ പേര്‍ക്ക് പലരും പടച്ചു കൂട്ടിയിരിക്കുന്നതു. ച്ചേ, ലജ്ജാവഹം !!!!!!!!! (കുന്ത്രാണ്ടം , അല്ല പിന്നെ?)

ഇനി ഈ വിവരം എഴുതിയതിനാല്‍ എന്റെ പേരിലും അവന്മാര്‍ പ്രൊഫൈലുണ്ടാക്കി നല്ല അടിപൊളി പടവും ചേര്‍ത്ത് ഇറക്കുമോ ഭഗവാനേ ഹിമവല്‍ ഭദ്രാനന്ദോ!!!!!!!!!!!

Tuesday 1 July 2008

സ്വര്‍ഗ്ഗം ഇവിടെ.

അഴിമതിയും ,കൊതുകും ,സ്വജന പക്ഷപാതവും അയ്യരു കളി നടക്കുന്ന കൊച്ചു കേരളത്തിലെ വലിയ യജമാനന്‍മാര്‍ ദാ താഴെ കാണുന്ന വാര്‍ത്ത ഒന്നു വായിച്ചു നോക്കുമല്ലോ? ഇനിയെങ്കിലും ദൈവത്തിന്റെ സ്വന്തം നാട് എന്ന അഹങ്കാരം ഒന്നു കളഞ്ഞു കൂടേ?

http://news.yahoo.com/s/livescience/studyworldgetshappier

കഴിഞ്ഞ പോസ്റ്റിലെ ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല എന്നൊരു പരാതി കണ്ടു. ഇതും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ , എങ്ങനാ അതിന്റെ രീതിയെന്നു നിങ്ങള്‍ ഒന്നു പറഞ്ഞു തന്നു സഹായിക്കുമല്ലോ?

Tuesday 17 June 2008

നില്ക്കീന്‍ ....

പരിതസ്ഥിതി, പരിതസ്ഥിതി.....എന്നിങ്ങനെ നാഴികയ്ക്ക് നാല്പ്പതു വട്ടം ഉരുവിട്ടിരുന്നാല്‍ മതിയോ? ദേ, അമേരിക്കന്‍ സായിപ്പിനെ കണ്ടു പഠി....

ഇവിടൊന്ന് ഞെക്കി പതുക്കെ ഒന്നു വായിച്ചു നോക്ക്....

http://http://www.popsci.com/environment/gallery/2008-02/how-americas-greenest-cities-got-green

ഇത്രയും വായിച്ചിട്ട്, വാ നിറയെ മുറുക്കാന്‍ റോഡില്‍ മുറുക്കി തുപ്പണം , ആരും കാണാതെ പെടുത്തും വയ്ക്കണം , കാരണം ഇതു ദൈവത്തിന്റെ സ്വന്തം നാടല്ലേ?

Saturday 14 June 2008

യെന്താ ഇവിടെ?










കരിവാരമോ? അതെന്താ? നമ്മള്‍ മാവിലായിക്കാരനാ. അതു കൊണ്ടു ചോദിച്ചതാ.



ചുമ്മാ ഇരിക്കാതെ ഒരു മുട്ടായി തിന്നൊണ്ട് നമ്മുക്കു കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാം . അതെല്ലങ്കില്‍ ദാ, ഈ കൊലയില്‍ നിന്നും ഓരോന്ന് ഉരിഞ്ഞു തിന്നോണ്ടാകാം .(വല്ലവന്റെയും വാഴക്കൊലയാ.)



അതും പോരെങ്കില്‍ വിഷമിക്കേണ്ട; തണ്ണി ഏര്‍പ്പാടക്കിയിട്ടുണ്ട്. ഓരോന്ന് എടുത്ത് വീശ് ആശാനേ....ചിയേഴ്സ്!!!!!!!!!




എന്നിട്ട്, അവസാനം എനിക്കിട്ട് കല്ലെറിയാന്‍ മറക്കല്ലേ!!!!!!!

Sunday 8 June 2008

കോഴിയെ പിടിക്കാത്ത കുറുക്കന്‍ ..........


ദേ അവനിങ്ങ് എത്തിപ്പോയി..........വി.കെ.ആദര്‍ശിന്റെ ബ്ലോഗില്‍ നിന്നാണു ഞാനിതറിഞ്ഞതു. നിങ്ങളും ഒന്നു നോക്കിയേരേ..

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും കിട്ടും . ഒന്നു കറങ്ങി നോക്ക്.... ആള്‍ ദി ബെസ്റ്റ്............
www.spreadfirefox.com
http://blogbhoomi.blogspot.com

Monday 2 June 2008

മഴ തുടങ്ങിയാല്‍ ............


ചേട്ടാ, കേരളത്തില്‍ മഴ തുടങ്ങി. നമുക്കൊരു ജുഗല്‍ബന്ദി ആയാലോ...?
ആസ്വാദകര്‍ക്ക് ക്ഷാമമില്ലാത്ത സ്ഥലമാ........... വല്ലതും തടയും ........

Thursday 29 May 2008

അങ്ങനെയല്ല....ദേ ഇങ്ങനെ!!!!!!!!!!


നാഴിക മണിയുടെ നാക്കുപോലെ നിതമ്പം ഇടത്തേയ്ക്കും , പിന്നെ വലത്തേയ്ക്കും , മന്ദം മന്ദം ചലിപ്പിച്ച്, പാദങ്ങള്‍ പതുക്കെ പതുക്കെ ഒന്നൊന്നായി മുന്നോട്ട് വച്ച്, ശിരസ്സല്പ്പം താഴ്ത്തി, കടക്കണ്ണു കൊണ്ട് പതുക്കെ മന്മഥശരമെറിഞ്ഞു......
തല്ക്കാലം ഇത്രയും മതി കുഞ്ഞെ...
ഇതിനെയാണു "അന്ന നടയെന്നു" പറയുന്നതു....ബാക്കി നാളേ പറഞ്ഞു തരാം .....
ഗുരു ദക്ഷിണ മറക്കല്ലേ!!!!!!!!!

Sunday 18 May 2008

ആരാണു നല്ല ബ്ളോഗ്ഗര്‍മാര്‍?


ഒരടിക്കുള്ള വിഷയമാണിത്. മലയാളത്തിലെ നല്ല ബ്ലോഗ്ഗര്‍മാര്‍ ആരൊക്കെ എന്നതാണു എന്റെ എളിയ ചോദ്യം . അവാര്‍ഡ് തരാനൊന്നുമല്ല ഈ ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത്‌.
നാട്ടിന്‍പുറത്ത് ജനിച്ച് ഉപജീവനാര്‍ത്ഥം മറുനാട്ടില്‍ കഴിയുന്നവരുടെ ബ്ലോഗ് വായിക്കാന്‍ രസമുണ്ട്. എന്നു വച്ച് മറ്റുള്ളവരുടെ ബ്ളോഗ്ഗുകള്‍ മോശമാണെന്നല്ല. നാട്ടിന്‍ പുറത്തിന്റെ നന്മ ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.
വിനോദവും , വിഞ്ജാനവും , പിന്നെ സമകാലീന സംഭവങ്ങളുടെ പ്രതികരണവും നടത്തുന്നതില്‍ ബ്ലോഗര്‍മാരുടെ പങ്ക് നിസ്തുലം തന്നെ. ആകയാല്‍ പ്രിയ മാളോരേ, എന്റെ അനുഗ്രഹമില്ലെങ്കിലും നിങ്ങള്‍ തുടര്‍ന്നും എഴുതണം . കേട്ടൊ?

Friday 16 May 2008

സംഗീതമേ ജീവിതം..........

പടു പാട്ടു പാടാത്തൊരു കഴുതയുണ്ടോ? സംഗീതമിഷ്ടപ്പെടാത്തവരായി ആരാണുള്ളത്? പതിനാറാം വയസ്സില്‍ ഇടത്തേ ചെവിയുടെ കേഴ്‌വിയും , പതിനേഴാമത്തെ വയസ്സില്‍ വലത്തേ ചെവിയുടെ അവശേഷിച്ച കേഴ്വിയും നഷ്ടപ്പെട്ട ഞാന്‍ പോലും ഇപ്പോഴും സംഗീതത്തിന്റെ ആരാധകനാണെന്ന് അഭിമാനപൂര്‍വ്വം പറയുമ്പോള്‍ , എന്നോടാരും വഴ്ക്കിനു വരരുത്.

സംഗീതമെന്നതിനു ഒരു നിര്‍വചനം നല്കാന്‍ ഞാന്‍ ആരുമല്ല. അതിനു എന്നേക്കാള്‍ പ്രാഗല്‍ഭ്യമുള്ളവര്‍ ധാരാളമുണ്ടേന്നെനിക്കറിയാം. എന്നാലും ഒന്നറിയാം. ശുദ്ധ സംഗീതത്തിനു മനസ്സിനെ സ്വാന്തനിപ്പിക്കാനാവുമെന്ന്‌.


ഏകനായിരിക്കുമ്പോള്‍ ഞാനെന്റെ മനസ്സിലെ ഗ്രാമഫോണില്‍ പഴയ ഗാനങ്ങള്‍ കേള്‍ക്കറുണ്ട്. എങ്ങനെയെന്ന് ചോദിക്കരുത്. അതെന്റെത് മാത്രമായൊരു രഹസ്യം. മനസ്സിനെ സ്വാന്തനിപ്പിക്കാന്‍ സംഗീതത്തിനു കഴിയുമ്മെന്ന് സൂചിപ്പിച്ചെന്നെയുള്ളൂ.


അച്ഛനിഷ്ടം പഴയ ഗാനങ്ങളായിരുന്നു. അതു കൊണ്ട് വീട്ടില്‍ എപ്പോഴും കെ.പി.എ.സി.യുടെ നാടക ഗാനങ്ങളോ, പഴയ സിനിമാ ഗാനങ്ങളുടെയോ സംപ്രേക്ഷണം മാത്രമേ അന്നു അനുവദിച്ചിരുന്നുള്ളൂ. അതില്‍ അന്നു അച്ഛനോട് അല്പ്പം നീരസം ഉണ്ടായിരുന്നു. ഇപ്പോള്‍ അതൊരു അനുഗ്രഹമായി തോന്നുന്നു.

എന്നാലും ചിലപ്പോള്‍ സംഗീതത്തിന്റെ ലോകം നഷ്ടപ്പെട്ടതില്‍ അല്‍പ്പം ദുഖ്മുന്ടു . സാരമില്ലെന്നു മനസ്സു സ്വാന്തനിപ്പിക്കുന്നു. കേഴ്വിയുടെ ലോകം അന്യാമായപ്പോഴല്ലേ ബീഥോവന്‍ മികച്ച സിംഫണി സൃഷ്ടിച്ചത്?

അപ്പോള്‍ പിന്നെ ഞാനെന്തിനു ദുഃഖിക്കുന്നു? സംഭവിച്ചതെല്ലാം നല്ലതിനെന്നു കരുതി സന്തോഷിക്കുകയല്ലേ വേണ്ടത്? ഇന്നത്തെ സിനിമാ ഗാനങ്ങളോന്നും മനസ്സില്‍ തട്ടിയ സംഗീതം നല്ക്കുന്നതല്ലെന്ന് പലരും പറയുമ്പോള്‍, കേട്ട ഗാനങ്ങളെല്ലാം മധുരവും, കേള്‍ക്കാനുള്ളവ അതിനേക്കാള്‍ മധുരതരവുമെന്ന് ഞാനും ആശിച്ചു പോകുന്നു. സംഗീതമിഷ്ടപ്പെടുന്നവെര്‍ക്കെല്ലാം ഞാനീ കൊച്ചു ബ്ളോഗ് സമര്‍പ്പിക്കുന്നു.

Wednesday 14 May 2008

വലുതാകുമ്പോള്‍ ആരാകണം?

മൂന്നര വയസ്സുള്ള എന്റെ മകന്റെ ഉത്തരം കൃഷ്ണന്‍ എന്നാണ്. വെറുതേ ബിരുദമെടുത്ത് നാട്ടിലെ തൊഴിലില്ലാ പടയില്‍ അംഗമാകാന്‍ വരും തലമുറ തയ്യാറല്ലായിരിക്കാം. അതിലും ഭേദം വല്ല സന്തൊഷ് മാധവനുമാകുകയോ, ശ്രീശാന്തിനെ പോലെ ക്രീസില്‍ അശാന്തനാവുകയോ ചെയ്യുന്നതാ ബുദ്ധിയെന്ന് മോട്ടേന്ന് വിരിയാത്ത ഇന്നത്തെ പൈതലുകള്‍ക്കു പോലുമറിയാം. സത്യത്തിലീ പുതു തലമുറയോട് അസൂയ തോന്നുന്നു....

Monday 12 May 2008

പ്രളയം .....

എനിക്കു ശേഷം പ്രളയമെന്നു ഞാനോതി....
അതിനു നീയാര്, നോഹയോ?
എന്നവളെന്നോടു തിരിച്ചോതി...
ഉത്തരമില്ലാത്തൊരീ കൊച്ചു ചോദ്യവും കൊണ്ടു
ഞങ്ങളിത്തിരി നേരം പന്തു കളിച്ചു..........

Friday 9 May 2008

ഒന്നു സഹായിക്കുമോ?

മലയാളത്തില്‍ ബ്ലോഗ് ചെയ്ത് കഴിഞ്ഞാല്‍ , ആ ബ്ലോഗിന്റെ സ്റ്റാറ്റസ് ചിന്ത, തനിമലയാളം , മലയാളം ബ്ലോഗ് റോള്‍ , സമയം ഓണ്‍ ലൈന്‍ , എന്നിവയില്‍ നോക്കിയാല്‍ അറിയാന്‍ പറ്റും , എന്നാല്‍ ഇങ്ലിഷില്‍ ബ്ലോഗ് ചെയ്താല്‍ അതിന്റെ സ്റ്റാറ്റസ് എങ്ങനെ അറിയാന്‍ പറ്റും? ഏത് അഗ്രിഗേറ്ററില്‍ നാം രജിസ്റ്റര്‍ ചെയ്യണം? ഇതൊക്കെ പ്രിയ ബൂലോക വിദ്വാന്‍മാര്‍ വിശദമായി പറഞ്ഞു തരുമല്ലോ? കൂടാതെ നിലവിലെ ടെമ്പ്ലേറ്റ് മാറ്റി കുറച്ച് കൂടി മനോഹരമായവ (ഗുഗിളിന്റേതല്ലാതെ) ഏത് സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും? വിശദമായ ഒരു മറുപടി നിങ്ങള്‍ തന്ന് സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നു.

Thursday 8 May 2008

ജീവിതം .....

രണ്ടറ്റവ്വും കൂട്ടിമുട്ടിക്കാന്‍ പെടുന്ന പാട്........
ജീവിതത്തിന്റെ തുലാസ് എന്നും സന്തുലിതമല്ല.....

Sunday 27 April 2008

തള്ളേ.....അടി....പൊളപ്പനടി..........

20 വേള്‍ഡ് കപ്പിന്റെ ഫൈനല്‍ കഴിഞ്ഞപ്പം പ്രചരിച്ച ഒരു എസ്.എം.എസ് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. ലോകത്തെവിടെയും ഒരു മലയാളി കാണുമെന്ന്. നമ്മുടെ ഗോപുമോന്റെ ആ ക്യാച്ചിനെക്കുറിച്ചായിരുന്നു ആ കമന്റ്. ഇപ്പം എപ്പടി?


5 റണ്‍സും, 2 വിക്കറ്റും കൈയിലുള്ളതിന്റെ ഹുങ്ക് ഗ്രൌണ്ടില്‍ കാണിക്കുമ്പോള്‍ നാണം കെടുന്നത് മലയാളികളാണല്ലോ? സര്‍ ബ്രാഡ്മാനും, ഗവാസ്ക്കറും,സചിനും,ലാറയും മറ്റനേകം പേരും ക്രിക്കറ്റ് ലോകത്ത് പേരും,പെരുമയും,ചിര പ്രതിഷ്ഠയും നേടിയത് ഗോപു മോനെ പോലെ പോഴത്തരം കാണിച്ചല്ല. സ്വന്തം കഴിവില്‍ വിശ്വാസവും, ആത്മസമര്‍പ്പണവും വഴിയാണ്‍ അവരൊക്കെ ഈ നിലയില്‍ എത്തിയത്. അതു ഗോപുമോന്‍ ഓര്‍ത്താല്‍ നല്ലത്.


ഗോപുമോനെ അടിച്ച വിദ്വാന്‍ മോശപ്പെട്ട ആളൊന്നുമല്ലല്ലോ? ആസ്ട്രെലിയന്‍ പര്യടനത്തിനിടയില്‍ എതിര്‍ കളിക്കാരന്റെ അമ്മച്ചിക്ക് (മാം) ചീത്ത വിളിച്ചിട്ട് അവസാനം, മങ്കി എന്നല്ല വിളിച്ചത്, മാം എന്നാണ്‍ എന്ന എരണം കെട്ട മറുപടി നല്കി ഇന്ത്യക്കാരന്റെ മാനം രക്ഷിച്ച കക്ഷിയാ. സായിപ്പിനെ മേലാല്‍ മങ്കി എന്നു വിളിക്കരുത്, വേണമെങ്കില്‍ മാം എന്നോ, ബാപ്പ് എന്നൊ തരാതരം പോലെ വിളിച്ചോ എന്നല്ലെ കമ്മീഷന്‍ അവസാനം ഒത്ത് തീര്‍ത്തത്.....

എന്നാലും വല്ലവനും അടിച്ച അടിയും കൊണ്ട്, നമ്മുടെ ഗോപു മോന്‍ മോങ്ങി കൊണ്ട് ഗ്രൌണ്ടില്‍ നിന്നും പോകുന്ന കാഴ്ച എത്ര ഹൃദയഭേദകം.....എന്റെ മനോരമ മുത്തപ്പീ.......!!!!!!!!!!!! ഇതെങ്ങനെ സഹിക്കും........?????????????


ഈയിടെ ഗോപു മോന്‍ കോപം നിയന്ത്രിക്കാന്‍ യോഗ പരിശീലിച്ചതിന്‍ ശേഷമാണത്രേ ഗ്രൌണ്ടീല്‍ ഇറങ്ങിയത് പോലും..... അല്ലങ്കില്‍ കഥയെന്താകുമായിരുന്നു....? ഹര്‍ബജന്റെ ചെപ്പ നമ്മുടെ ഗോപു അടിച്ച് പരത്തിയേനേ......... പ്രിയ ബജ്ജി, ഗോപു മോന്റെ ആ യോഗാസന സാറിന്റെ അടുത്ത് എത്രയും പെട്ടെന്ന് ചെന്ന് ശിഷ്യപ്പെടാന്‍ നോക്ക്....


കൊണ്ടത് കൊണ്ടൂ, നാട്ടാരെല്ലാം കാണുകയും ചെയ്തൂ... ഇനിയെങ്കിലും അഹങ്കാരമെല്ലാം വെടിഞ്ഞ് നല്ല പിള്ളയാകാന്‍ നോക്ക് ഗോപു മോനെ.... ബെസ്റ്റ് ഓഫ് ലക്ക്...............

Monday 21 April 2008

Saturday 19 April 2008

തള്ളേ....പൊളപ്പന്‍ പടങ്ങള്.....

...മ്മടെ തന്ബ്ബാനൂര്‍, തിരോന്തോരം...!!!!!!!!!
ക്വാഴിക്കാട്ടേ മിഠായി തെരുവ്.......
സുന്ദരിയായ കൊച്ചി....


അയ്യേ പറ്റിച്ചേ....ഇതൊക്കെ ദുബായിലെ രാത്രി ജീവിതത്തിന്റെ ഫോട്ടോ ആണ്. അല്ലാതെ കുണ്ടും, കുഴിയും ഉള്ള നമ്മുടെ ദൈവതിന്റെ സ്വന്തം നാടിന്റെ ഫോട്ടോ അല്ല.............

കടപ്പാട് : http://groups.google.co.in/group/fun_kuwait

Friday 18 April 2008

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം....

.........ഒരു കാലത്ത് ആയിരുന്ന, ഇനി ഒരു കാലത്തും ആകാത്ത നമ്മുടെ കൊച്ചു കേരളത്തിന്റെ സ്വന്തം കള്ളുഷാപ്പ്.......!!!!!!!!

അന്തിയെന്നും, പുലരിയെന്നും പേരുള്ള, നുരഞ്ഞു പൊന്തി, അല്പ്പം ചവര്‍പ്പുമുള്ള കേരളത്തിന്റെ സ്വന്തം കള്ള്.....

ഇപ്പോഴത് ചെക്ക്പോസ്റ്റ് കടന്ന് വരുന്ന സ്പിരിറ്റില്‍ മുങ്ങി ഒരു മണവും കൊണവും ഇല്ലാതായി മാറിയിരിക്കുന്നു.......... അരിയ്ക്കും, പച്ചക്കറിയ്ക്കും അന്യ സംസ്ഥാനത്തെ ആശ്രയിക്കുന്ന നമ്മള്‍ കള്ളിനും ഭാവിയില്‍ അന്യരെ ആശ്രയിക്കുമോ..........???????????

Thursday 17 April 2008

ദെന്താദ്................????????????????


നില്ക്കീന്‍, ഈ കുടമാറ്റം കൂടി കണ്ടിട്ട് പോകാം ....

Monday 14 April 2008

അല്പ്പം ജെട്ടി പുരാണം....

തലേക്കെട്ട് കണ്ട് ആരും നെറ്റി ചുളിക്കേണ്ട കാര്യമൊന്നും ഇല്ല. ഉള്ള കാര്യം ഉള്ളതു പോലങ്ങ് പറഞ്ഞെക്കാം. ദേ ഈയിടെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണു ഇതെഴുതാന്‍ പ്രചോദനം.

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ, ക്ലോസറ്റ് തൊട്ട് കോണ്ടം വരെ എന്തു കുന്തം വാങ്ങുന്നതിനും ബ്രാന്‍ഡ്ട് നെയിം നോക്കുന്നതും , മലയാളിയാണത്രെ ഇന്ത്യാ മഹാരാജ്യത്ത് മുന്നില്‍.............!!!!!!!!!!!!!!! കയ്യില്‍ കാല്‍ക്കാശ് ഇല്ലെങ്കിലും , മൂക്കുപ്പൊടി വാങ്ങുബോഴും ബ്രാന്ട് നെയിം നോക്കിയില്ലെങ്കില്‍ 'മല്ലുസി'നു്‌ ഉറക്കം വരില്ല......

പറഞ്ഞു വന്നത് നമ്മുടെ സ്വന്തം ജെട്ടിയെപറ്റിയല്ലെ? മിനിമം 500-600 രൂഭായുടെ കളസം , 1000-1200 രൂപയുടെ കാല്‍സ്രായി....സുഗന്ധത്തിനു 250-1000 രൂപയുടെ ഡിയോ.... മുഖത്ത് വാരി തേയ്ക്കാന്‍ 100-500 വരെയുള്ള സൌന്ദര്യ വര്‍ദ്ധക സാമഗ്രികള്‍.... ഇതൊക്കെ മുന്തിയ ഇനം ബ്രാന്ട് ആയാല്‍ മലയാളി ഹാപ്പി..... ഇതിനിടയ്ക്ക് പാവം ജെട്ടിയെ ആരോര്‍ക്കാന്‍?

എല്ലാ കാര്യത്തിലും ബ്രാന്ട് നെയിം നൊക്കുന്ബോള്‍ പാവം ജെട്ടിയെക്കൂടി നാം പരിഗണിക്കാത്തതെന്തെ? പല വിദ്വാന്മാരും ജെട്ടി ഇടുന്നത്, ആദ്യം ബനിയന്‍,അതിനു പുറത്ത് ഉടുപ്പ്, പിന്നെ ഇതു രണ്ടും കൂടി സൂപ്പര്‍മാന്‍ അല്ലെങ്കില്‍ സ്പൈഡര്‍മാന്‍ മോഡലില്‍ ജെട്ടിക്കകത്തോട്ട് ഒരൊറ്റ തള്ളലാണ്.... അതിന്‍ പുറത്ത് കൂടി പാന്റും ഇട്ടാല്‍ സങ്ങതി ശുഭം....

ഈ രീതിയില്‍ ജെട്ടി ഇട്ടൊണ്ട് ബസ്സില്‍ കയറുന്ബോഴാണു രസം. രണ്ട് കൈയ്യും മുകളിലത്തെ കന്ബ്ബിയില്‍ തൂങ്ങി നില്ക്കുന്ബോള്‍ പിന്നിലുള്ളവര്‍ക്ക് ചിരിക്കാന്‍ വകയാകും... തയ്യലിളകിയ ജെട്ടി പാന്റിനിടയിലൂടെ തല നീട്ടി പുറം ലോകം കാണുന്ന കാഴ്ച.... അതി മനോഹരം....

മറ്റൊന്ന് അമ്പലത്തില്‍ പോകുമ്പോഴാണ്. ദൈവത്തിന്റെ മുന്നില്‍ ഉടുപ്പ് ഊരി നില്ക്കുന്ന പല മഹാന്മാരും ജെട്ടിക്കാര്യത്തില്‍ മഹാ പിശകാ. വസ്ത്രധാരണത്തില്‍ തന്ത്രിമാരെ ചീത്ത വിളിക്കുന്ന നമ്മുടെ മന്ത്രിയദ്ദേഹം ഇതു കണ്ട് കാണില്ലായിരിക്കാം. മറ്റ് ചില വിദ്വാന്‍മാരകട്ടേ, കുടവയറിനെ താങ്ങി നിര്‍ത്തുന്ന പാന്റിനെക്കൂടി നാണിപ്പിക്കുന്ന വിധത്തിലായിരിക്കും ജെട്ടിയിട്ടിരിക്കുന്നത്.

ഒരു കാലത്ത് അമ്പറും, വി.ഐ.പി.യും അരങ്ങ് വാണിരുന്ന ജെട്ടി മാര്‍ക്കെറ്റ് ഇപ്പോള്‍ ജോക്കിയും, വലെറോയും, പാര്‍ക്ക് അവെന്യുവും ഒക്കെ കയ്യടക്കിയിട്ടും , 10 രൂപയ്ക്ക് 3 എന്ന പേരില്‍ റോഡില്‍ നിന്നും വാങ്ങി ഇടാനാണു 'മല്ലുസിന്റെ' ഗതികേട്....

കോണകം എന്ന പേരില്‍ നമ്മുടെ പൂര്‍വികര്‍ ഇട്ടോണ്ട് ഇരുന്ന ഒരു സാധനത്തെ നമ്മള്‍ ഇപ്പഴും ആദരിക്കുന്നുണ്ടല്ലോ? കാറ്റും വെളിച്ചവും ആവോളം കയറുന്ന, ആസനവും, സാധനവും, നന്നായി മറച്ചിരുന്ന ആ വസ്തു ഇപ്പോള്‍ കൊച്ചു പിള്ളേരുടെ കഴുത്തില്‍ "ടൈ" എന്ന പേരില്‍ പ്രമോഷനായിരിക്കുന്നു... കാലം പോയ പോക്കേ.... സത്യത്തില്‍ അഹിംസയും, നിസ്സഹകരണവും, കണ്ടു പേടിച്ചല്ല ബ്രിട്ടിഷുകാര്‍ ഇന്ത്യ വിട്ടതെന്നൊരു കഥയുണ്ടു. സായിപ്പ് പരിപാവനമായി കഴുത്തില്‍ തൂക്കി ഇടുന്ന സാധനം ഇവിടുത്തുകാര്‍ നാണം മറയ്‌ക്കാന്‍ ഉപയോഗിക്കുന്ന കാഴ്ച്ചയും കണ്ടോണ്ട് ഇവനെയൊക്കെ എങ്ങനെ മേയ്ക്കും എന്നോര്‍ത്തുള്ള പങ്കപ്പാട് കാരണമത്രെ സായിപ്പ് കപ്പല്‍ കയറിയത്....


ഏതാനും മാസം മുന്ബ് കൊല്ലത്ത് നടന്ന ഒരു കഥ പറഞ്ഞ് ജെട്ടിയോടുള്ള അവഹേളനം ചെറുപ്പക്കാരിലുണ്ടെന്നു കാട്ടിത്തരാം. കൊല്ലം നഗര മദ്ധ്യത്തിലുള്ള ചിന്നക്കട റൌണ്ടില്‍ ഡ്യൂട്ടിക്ക് നിന്ന ഒരു പോലീസുകാരന്‍ അപ്പോള്‍ അതു വഴി പതുക്കെ വന്ന ഒരു പ്രൈവറ്റ് ബസ്സിലെ മുന്‍വശത്തെ കണ്ടക്ടറുടെ നില്ല്പില്‍ പന്തികേട് തോന്നി, അവനെ പൊക്കി സ്റ്റേഷനില്‍ കൊണ്ടു പോയി. ഒന്ന് കൊണ്ടപ്പം ചെറുപ്പക്കാരനായ ഗഡി ഒരു കാര്യം ഏറ്റുപറഞ്ഞു. അവന്‍ ജെട്ടി ഇട്ടിട്ടില്ല, മാത്രമല്ല, അവന്റെ സമപ്രായക്കാര്‍ പലരും ഇടാറില്ലത്രെ......


കോണക "വാല്‍ക്കഷണം" :മാന്യ ബ്ലോഗര്‍മാരെല്ലാം ജെട്ടിയിടാത്തവരാണെന്ന യാതൊരു ദുരാരോപണവും ഈ ബ്ലോഗ് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നില്ല. മറിച്ച്, മല്ലൂസിന്റെ ബ്രാന്ട് നെയിമിനോടുള്ള ക്രേസ് ഒന്നു 'തോണ്ടി' കാണിക്കണമെന്നെ ഉദ്ദേശിച്ചുള്ളു.... ഈ കഥയിലെ കഥാപാത്രങ്ങളായി പുരുഷ പ്രജകളെയെ അവതരിപ്പിച്ചിട്ടുള്ളൂ. നാരീ മണികളുടെ കാര്യം നമ്മുക്കറിയില്ല... കയ്യില്‍ കാശുള്ളവന്‍ ഇഷ്ടമുള്ളത് വാങ്ങി ഇടുന്നതിനു എനിക്കെന്താ എതിര്‍പ്പ്? പാവം ജെട്ടിയെ കൂടി ഒന്നു പരിഗണിക്കണേ...........

ഇതൊക്കെ വായിച്ചിട്ട് ഞാന്‍ ജെട്ടി ഇടുന്ന കൂട്ടത്തിലാണൊ എന്നു ആര്‍ക്കും എപ്പോഴും പരിശൊധിക്കാം... മുന്‍കൂര്‍ അനുമതിയോടെ....

ജെട്ടിയായെ നമഃഹ.....

Tuesday 8 April 2008

വിഷു ആശംസകള്‍.......


ഉണ്ണിക്കൈ കണികണ്ടുണരുകയായി
കൊന്നപ്പൂവും കണിക്കൊന്നയും....

Monday 7 April 2008

ഗതികേട്....

മക്കളേ,,,,കൂടുതല്‍ ഞെളിയല്ലെ.....
നമ്മളെക്കാള്‍ തൊലിക്കട്ടിയുള്ളവര്‍ മനുഷ്യര്‍ക്കിടയില്‍ മന്ത്രിമാരെന്ന പേരില്‍ വിലസ്സുന്നുണ്ട്....

Saturday 5 April 2008

ഡിഷ്യും ,ഡിഷ്യും ....

ഡിഷ്യും ,ഡിഷ്യും ....
ദേ, നേരത്തെ പറഞ്ഞില്ല എന്ന പരാതി പറയരുത്....
(ചുമ്മാതാ കേട്ടോ...)

Tuesday 1 April 2008

ദേ യിങ്ങോട്ട് നോക്ക്യേ.....

എന്നെ ഇങ്ങനെ പീഡ്ടിപ്പിക്കുന്നത് ചോദിക്കാനും ,പറയാനും ഈ നാട്ടില്‍ വേറേ കഴുതകള്‍ ഇല്ലെ...............?????????????

Saturday 29 March 2008

യെങ്ങോട്ടാ ഓടുന്നേ....??????????????????


നാളെ അവധിയല്ലെ ? ചുമ്മാ ബിവെറേജസിന്റെ മുന്ബില്‍ പോയി ചവിട്ടാതെ ഇതീന്ന് ഏതെങ്കിലും ഒന്നെടുത്ത് വീശ്......


വാളു വെച്ചാല്‍ ഞാന്‍ ഉത്തരവാദി അല്ല.....

Sunday 23 March 2008

ചില ചിത്രങ്ങള്‍ - 13

മാഷേ....വെള്ളപൊക്കം വന്നാല്‍ കാലനും , കാലും പൊക്കി ഇരിക്കും....

തകധിമി....

വിഡ്ഡിപ്പെട്ടി തുറന്നാല്‍ മനുഷ്യനെ വെറി പിടിപ്പിക്കുന്ന റിയാലിറ്റി ഷോ എന്ന പേരിലുള്ള കൂത്തല്ലേ ദിവസവും പല പേരില്‍ അരങ്ങെറുന്നത്.
ബുദ്ധിയുടെ കാര്യത്തില്‍ ഒരു പടി മുന്നില്‍ നില്ക്കുന്ന നമ്മള്‍ മലയാളികള്‍ തന്നെ മന്ദബുദ്ധികളെ പോലെ എസ്.എം.എസ്. അയച്ചു ചാനലുകളെ പരിപോഷിപ്പിക്കുന്ന സുന്ദര കാഴ്ചകള്‍......
ഇതിനെതിരെ ചോദിക്കാനും പറയാനും ഒരു പുങ്കനും ഈ നാട്ടില്‍ ഇല്ലെ...?
കലികാലം... അല്ലാതെന്തുവാ...?

Wednesday 5 March 2008

അത് ഷക്കീലയാ.....

ഏറെ നാള്‍ മുന്‍ബ് ദേശത്തെയും, വിദേശത്തേയും പത്രങ്ങളില്‍ നല്ല വെണ്ടയ്ക്കാ വലിപ്പത്തില്‍ വന്ന ഒരു വാര്‍ത്തയാണു ഇതെഴുതാന്‍ പ്രചോദനം. ചൊവ്വ ഗ്രഹത്തില്‍ ഒരു സ്ത്രീയെ കണ്ടെന്ന വാര്‍ത്തയായിരുന്നു അത്.

ലോകത്തെവിടെയും കുറ്റിയടിക്കാന്‍ മലയാളിയെ കഴിഞ്ഞല്ലെ ഈ ഭൂലോകത്ത് വേറെ ആരും ഉള്ളൂ..... കാടായ കാടെല്ലാം വെട്ടി നിരത്തി, കുന്നെല്ലാം ഇടിച്ചു നിരത്തി, വയലെല്ലാം നികത്തി.... എന്നിട്ടും ആര്‍ത്തി തീരാഞ്ഞ ഏതോ മലയാളിയുടെ വാണിജ്യ കണ്ണും ചൊവ്വയില്‍ എത്തിയൊ എന്നൊരു സംശയം. ഇതെപ്പറ്റി രസികനായൊരു സുഹൃത്തു പറഞ്ഞതാണു അതു ഷക്കീല ആയിരിക്കുമെന്നു.(ചൊവ്വയിലെ സ്ത്രീ സാനിധ്ധ്യം).

ഒന്നൊര്‍ത്താല്‍ പറഞ്ഞതില്‍ കാര്യമുണ്ടു. മലയാള സിനിമ എന്നാല്‍ മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിയും എന്ന ഒരു അവസ്ഥയില്‍ കറങ്ങി തിരിഞ്ഞിരുന്ന ഒരു ഘട്ടത്തില്‍ ഒരു പാട് പേര്‍ക്കു കഞ്ഞിക്കുടി മുടങ്ങാതെ നോക്കിയിരുന്നതു ഷക്കീലയുടെ ചിത്രങ്ങള്‍ നേടിക്കൊടുത്ത വിജയങ്ങള്‍ മൂലമായിരുന്നു. എന്നിട്ടും ആ നന്ദി മലയാളി ഷക്കീലയൊട് കാട്ടിയോ? എവിടെ? ഒരു ഗതിയും ഇല്ലാഞ്ഞിട്ടായിരിക്കും ഷക്കീല ചൊവ്വയിലോട്ട് പോയതു. പാവം ജീവിച്ചു പോട്ട്. നമ്മളായിട്ട് ആ പഴയ താരത്തിന്റെ കഞ്ഞിയില്‍ പാറ്റ ഇടേണ്ട.

നമ്മുക്കു മോഹന്‍ ലാലിനും പിന്നെ മമ്മുക്കയ്ക്കും സിന്ദാബാദ് വിളിയ്ക്കാം.....യേത്.........?

Sunday 2 March 2008

കഷണ്ടികളെ ഇതിലെ ഇതിലെ.........

അല്ലാ, ഞാന്‍ അറിയാഞ്ഞിട്ട് ചോദിക്കുവാ. എന്താ കഷണ്ടി മോശമാണോഎല്ലാവര്‍ക്കും കഷണ്ടികളോട് ഭയങ്കര പുച്ഛം.
കഷണ്ടി വരുന്നതു ഒരു കുറ്റമെന്ന പോലാണു പലരുടെയും പെരുമാറ്റം. ഇതു ശരിയല്ല. മറിച്ചു കഷണ്ടി ഒരു വരദാനമാണു എന്ന ചിന്താഗതി നമ്മുടെ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി എന്നെപ്പോലുള്ള പാവം കഷണ്ടികള്‍ മുന്നിട്ടിറങ്ങെടി വരും എന്നു മുന്നറിയിപ്പു തരുന്നു.
മൂക്കില്‍ പല്ലു വന്ന നമ്മുടെ മിക്ക സിനിമാ താരങ്ങളും ഒന്നാന്തരം വിഗ്ഗും വച്ചു കൊച്ചു പെണ്‍പിള്ളെരേയും കെട്ടിപ്പിടിച്ചു പാട്ടും പാടി നടക്കുന്നതിനോട് ഒരു അസൂയയും ഇല്ല മാഷേ. അല്ലെങ്കിലും കഷണ്ടിക്കും അസൂയക്കും മരുന്നില്ല എന്നല്ലെ അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നതു!!!! കലികാലം.....
എന്തായാലും ഞാന്‍ വിഗ്ഗു വയ്ക്കാന്‍ ഉദ്ദെശിക്കുന്നില്ല. വെറുതെ കയ്യിലെ കാശ് കൊടുത്ത് കടിക്കുന്ന സാധനം എന്തിനു വാങ്ങുന്നു..???

Tuesday 19 February 2008

ചില ചിത്രങ്ങള്‍ - 12

മൂക്കുള്ള രാജ്യത്തെ, മൂക്കില്ലാ രാജാവ്.....

നടപ്പാത....

നടന്ന വഴിത്താരകളേറേ.....
നടന്നു കൊണ്ടിരിക്കുന്ന വഴികളുമേറെ....
ഇനി നടക്കാനുള്ള ദൂരവുമേറേ....
ഇടറാതെ നടക്കാനുള്ള കരുത്തുണ്ടാകണേ എന്ന പ്രാര്‍ത്ഥന മാത്രം....

Wednesday 13 February 2008

ചില ചിത്രങ്ങള്‍ - 11

ഒരു " വാലെന്‍ന്റൈന്‍" ഇല്ലാത്ത ദുഃഖം........

Tuesday 12 February 2008

ചില ചിത്രങ്ങള്‍ - 10

സ്നേഹത്തിന്റെയും, സൌഹൃദത്തിന്റെയും, വാലെന്റൈസ് ആശംസകള്‍....

Monday 11 February 2008

ചില ചിത്രങ്ങള്‍ - 9

കുട്ടനാടന്‍ പുന്ച്ചയിലെ കൊച്ചു പെണ്ണെ കുയിലാളെ...
കൊട്ടു വേണം, കുഴലു വേണം, പിന്നെ കുരവ വേണം....
തിത്തിത്താരാ... തിത്തിത്താരാ...
തിത്തെയ്തൊം.....

Sunday 10 February 2008

ചില ചിത്രങ്ങള്‍ - 8

എന്നോട് ചെണ്ടയാണെങ്കില്‍ ഞാനും ചെണ്ടയാ....

Friday 8 February 2008

ചില ചിത്രങ്ങള്‍ - 7

അയ്യേ....!!!!!!!!!!!!!!!

"തോരണ" യുദ്ധം.....

ചില ചിത്രങ്ങള്‍ - 6

ഒരു ബീഡി തരൂ....
ചുണ്ടു തരൂ...
തീപ്പട്ടി ക്കൊള്ളി തരൂ...
ഞാനൊന്നു ബീഡി വലിച്ചു രസിക്കട്ടെ....

Thursday 7 February 2008

Wednesday 6 February 2008

ചില ചിത്രങ്ങള്‍ - 4

ഈ മുള്‍ക്കിരീടം ഒന്ന് ഇറക്കി വയ്ക്കാന്‍ എന്താണു വഴി...?????????????

Monday 4 February 2008