Thursday 29 May 2008

അങ്ങനെയല്ല....ദേ ഇങ്ങനെ!!!!!!!!!!


നാഴിക മണിയുടെ നാക്കുപോലെ നിതമ്പം ഇടത്തേയ്ക്കും , പിന്നെ വലത്തേയ്ക്കും , മന്ദം മന്ദം ചലിപ്പിച്ച്, പാദങ്ങള്‍ പതുക്കെ പതുക്കെ ഒന്നൊന്നായി മുന്നോട്ട് വച്ച്, ശിരസ്സല്പ്പം താഴ്ത്തി, കടക്കണ്ണു കൊണ്ട് പതുക്കെ മന്മഥശരമെറിഞ്ഞു......
തല്ക്കാലം ഇത്രയും മതി കുഞ്ഞെ...
ഇതിനെയാണു "അന്ന നടയെന്നു" പറയുന്നതു....ബാക്കി നാളേ പറഞ്ഞു തരാം .....
ഗുരു ദക്ഷിണ മറക്കല്ലേ!!!!!!!!!

Sunday 18 May 2008

ആരാണു നല്ല ബ്ളോഗ്ഗര്‍മാര്‍?


ഒരടിക്കുള്ള വിഷയമാണിത്. മലയാളത്തിലെ നല്ല ബ്ലോഗ്ഗര്‍മാര്‍ ആരൊക്കെ എന്നതാണു എന്റെ എളിയ ചോദ്യം . അവാര്‍ഡ് തരാനൊന്നുമല്ല ഈ ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത്‌.
നാട്ടിന്‍പുറത്ത് ജനിച്ച് ഉപജീവനാര്‍ത്ഥം മറുനാട്ടില്‍ കഴിയുന്നവരുടെ ബ്ലോഗ് വായിക്കാന്‍ രസമുണ്ട്. എന്നു വച്ച് മറ്റുള്ളവരുടെ ബ്ളോഗ്ഗുകള്‍ മോശമാണെന്നല്ല. നാട്ടിന്‍ പുറത്തിന്റെ നന്മ ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.
വിനോദവും , വിഞ്ജാനവും , പിന്നെ സമകാലീന സംഭവങ്ങളുടെ പ്രതികരണവും നടത്തുന്നതില്‍ ബ്ലോഗര്‍മാരുടെ പങ്ക് നിസ്തുലം തന്നെ. ആകയാല്‍ പ്രിയ മാളോരേ, എന്റെ അനുഗ്രഹമില്ലെങ്കിലും നിങ്ങള്‍ തുടര്‍ന്നും എഴുതണം . കേട്ടൊ?

Friday 16 May 2008

സംഗീതമേ ജീവിതം..........

പടു പാട്ടു പാടാത്തൊരു കഴുതയുണ്ടോ? സംഗീതമിഷ്ടപ്പെടാത്തവരായി ആരാണുള്ളത്? പതിനാറാം വയസ്സില്‍ ഇടത്തേ ചെവിയുടെ കേഴ്‌വിയും , പതിനേഴാമത്തെ വയസ്സില്‍ വലത്തേ ചെവിയുടെ അവശേഷിച്ച കേഴ്വിയും നഷ്ടപ്പെട്ട ഞാന്‍ പോലും ഇപ്പോഴും സംഗീതത്തിന്റെ ആരാധകനാണെന്ന് അഭിമാനപൂര്‍വ്വം പറയുമ്പോള്‍ , എന്നോടാരും വഴ്ക്കിനു വരരുത്.

സംഗീതമെന്നതിനു ഒരു നിര്‍വചനം നല്കാന്‍ ഞാന്‍ ആരുമല്ല. അതിനു എന്നേക്കാള്‍ പ്രാഗല്‍ഭ്യമുള്ളവര്‍ ധാരാളമുണ്ടേന്നെനിക്കറിയാം. എന്നാലും ഒന്നറിയാം. ശുദ്ധ സംഗീതത്തിനു മനസ്സിനെ സ്വാന്തനിപ്പിക്കാനാവുമെന്ന്‌.


ഏകനായിരിക്കുമ്പോള്‍ ഞാനെന്റെ മനസ്സിലെ ഗ്രാമഫോണില്‍ പഴയ ഗാനങ്ങള്‍ കേള്‍ക്കറുണ്ട്. എങ്ങനെയെന്ന് ചോദിക്കരുത്. അതെന്റെത് മാത്രമായൊരു രഹസ്യം. മനസ്സിനെ സ്വാന്തനിപ്പിക്കാന്‍ സംഗീതത്തിനു കഴിയുമ്മെന്ന് സൂചിപ്പിച്ചെന്നെയുള്ളൂ.


അച്ഛനിഷ്ടം പഴയ ഗാനങ്ങളായിരുന്നു. അതു കൊണ്ട് വീട്ടില്‍ എപ്പോഴും കെ.പി.എ.സി.യുടെ നാടക ഗാനങ്ങളോ, പഴയ സിനിമാ ഗാനങ്ങളുടെയോ സംപ്രേക്ഷണം മാത്രമേ അന്നു അനുവദിച്ചിരുന്നുള്ളൂ. അതില്‍ അന്നു അച്ഛനോട് അല്പ്പം നീരസം ഉണ്ടായിരുന്നു. ഇപ്പോള്‍ അതൊരു അനുഗ്രഹമായി തോന്നുന്നു.

എന്നാലും ചിലപ്പോള്‍ സംഗീതത്തിന്റെ ലോകം നഷ്ടപ്പെട്ടതില്‍ അല്‍പ്പം ദുഖ്മുന്ടു . സാരമില്ലെന്നു മനസ്സു സ്വാന്തനിപ്പിക്കുന്നു. കേഴ്വിയുടെ ലോകം അന്യാമായപ്പോഴല്ലേ ബീഥോവന്‍ മികച്ച സിംഫണി സൃഷ്ടിച്ചത്?

അപ്പോള്‍ പിന്നെ ഞാനെന്തിനു ദുഃഖിക്കുന്നു? സംഭവിച്ചതെല്ലാം നല്ലതിനെന്നു കരുതി സന്തോഷിക്കുകയല്ലേ വേണ്ടത്? ഇന്നത്തെ സിനിമാ ഗാനങ്ങളോന്നും മനസ്സില്‍ തട്ടിയ സംഗീതം നല്ക്കുന്നതല്ലെന്ന് പലരും പറയുമ്പോള്‍, കേട്ട ഗാനങ്ങളെല്ലാം മധുരവും, കേള്‍ക്കാനുള്ളവ അതിനേക്കാള്‍ മധുരതരവുമെന്ന് ഞാനും ആശിച്ചു പോകുന്നു. സംഗീതമിഷ്ടപ്പെടുന്നവെര്‍ക്കെല്ലാം ഞാനീ കൊച്ചു ബ്ളോഗ് സമര്‍പ്പിക്കുന്നു.

Wednesday 14 May 2008

വലുതാകുമ്പോള്‍ ആരാകണം?

മൂന്നര വയസ്സുള്ള എന്റെ മകന്റെ ഉത്തരം കൃഷ്ണന്‍ എന്നാണ്. വെറുതേ ബിരുദമെടുത്ത് നാട്ടിലെ തൊഴിലില്ലാ പടയില്‍ അംഗമാകാന്‍ വരും തലമുറ തയ്യാറല്ലായിരിക്കാം. അതിലും ഭേദം വല്ല സന്തൊഷ് മാധവനുമാകുകയോ, ശ്രീശാന്തിനെ പോലെ ക്രീസില്‍ അശാന്തനാവുകയോ ചെയ്യുന്നതാ ബുദ്ധിയെന്ന് മോട്ടേന്ന് വിരിയാത്ത ഇന്നത്തെ പൈതലുകള്‍ക്കു പോലുമറിയാം. സത്യത്തിലീ പുതു തലമുറയോട് അസൂയ തോന്നുന്നു....

Monday 12 May 2008

പ്രളയം .....

എനിക്കു ശേഷം പ്രളയമെന്നു ഞാനോതി....
അതിനു നീയാര്, നോഹയോ?
എന്നവളെന്നോടു തിരിച്ചോതി...
ഉത്തരമില്ലാത്തൊരീ കൊച്ചു ചോദ്യവും കൊണ്ടു
ഞങ്ങളിത്തിരി നേരം പന്തു കളിച്ചു..........

Friday 9 May 2008

ഒന്നു സഹായിക്കുമോ?

മലയാളത്തില്‍ ബ്ലോഗ് ചെയ്ത് കഴിഞ്ഞാല്‍ , ആ ബ്ലോഗിന്റെ സ്റ്റാറ്റസ് ചിന്ത, തനിമലയാളം , മലയാളം ബ്ലോഗ് റോള്‍ , സമയം ഓണ്‍ ലൈന്‍ , എന്നിവയില്‍ നോക്കിയാല്‍ അറിയാന്‍ പറ്റും , എന്നാല്‍ ഇങ്ലിഷില്‍ ബ്ലോഗ് ചെയ്താല്‍ അതിന്റെ സ്റ്റാറ്റസ് എങ്ങനെ അറിയാന്‍ പറ്റും? ഏത് അഗ്രിഗേറ്ററില്‍ നാം രജിസ്റ്റര്‍ ചെയ്യണം? ഇതൊക്കെ പ്രിയ ബൂലോക വിദ്വാന്‍മാര്‍ വിശദമായി പറഞ്ഞു തരുമല്ലോ? കൂടാതെ നിലവിലെ ടെമ്പ്ലേറ്റ് മാറ്റി കുറച്ച് കൂടി മനോഹരമായവ (ഗുഗിളിന്റേതല്ലാതെ) ഏത് സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും? വിശദമായ ഒരു മറുപടി നിങ്ങള്‍ തന്ന് സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നു.

Thursday 8 May 2008

ജീവിതം .....

രണ്ടറ്റവ്വും കൂട്ടിമുട്ടിക്കാന്‍ പെടുന്ന പാട്........
ജീവിതത്തിന്റെ തുലാസ് എന്നും സന്തുലിതമല്ല.....