Tuesday 21 April 2009

18 വര്‍ഷങ്ങള്‍ക്കു ശേഷം ............

ആ പഴയ നാല്‍വര്‍ സംഘത്തിനു എന്തു പറ്റിയെന്ന് സ്വാഭാവികമായും എനിക്കും ഒരു തോന്നല്‍ . അതാണ്‍ " 2 ഹരിഹര്‍ നഗര്‍ " കാണാന്‍ പ്രേരണ..........



പ്രീഡിഗ്രി കാലഘട്ടത്തിലെ പ്രധാന വിനോദങ്ങളിലൊന്നായിരുന്നു ക്ളാസ്സ് കട്ടു ചെയ്തു സിനിമ കാണല്‍ . അതിന്റെ രസമൊന്നു വേറേ തന്നെയാണു. അതനുഭവിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്റെ ത്രില്ല്. 



18 വര്‍ഷം മുന്പു കണ്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം , അതെ തീയേറ്ററില്‍ വച്ചു കാണുമ്പോഴുള്ള സന്തോഷം ഒരു വശത്ത്; അന്നു ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളൊന്നും അരികിലില്ലാത്തതിന്റെ ഏകാന്തത മറു വശത്ത്............ എന്നാലും അതൊക്കെയടക്കി ഞാനാ ചിത്രം പൂര്‍ണ്ണ മനസ്സോടെ കണ്ടു...



ഉള്ളതു പറഞ്ഞാല്‍ , 18 വര്‍ഷം ഇത്തിരി വലിയ കാലയളവു തന്നെ. അപ്പുക്കുട്ടനും , മഹാദേവനും , തോമസ്സുകുട്ടിയും , ഗോവിന്ദന്‍കുട്ടിയുമൊക്കെ ഒരു പാടു മാറിയിരിക്കുന്നു........... രൂപത്തില്‍ മാത്രം , ഭാവത്തില്‍ അവര്‍ ഇപ്പഴും ആ പഴയ നാല്‍വര്‍ സംഘം തന്നെ. അവര്‍ മാത്രമല്ല, കാഴ്ച്ചക്കാരും ഏറേ മാറിയിരിക്കുന്നു............. എന്നാലും പറയാതെ വയ്യ. ആദ്യ ഭാഗം തന്നെ ( ഇന്‍ ഹരിഹര്‍ നഗര്‍ ) നല്ല ചിത്രം ... മറ്റൊന്നുമല്ല; അതിലാണു മുഴുവന്‍ തമാശയും ... രണ്ടാം ഭാഗത്തിലാകട്ടെ, കാലം അവരില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു..



ഹോനായി മോനായിയുടെ പ്രേതം , ജോസ്പ്രകാശിന്റെ പഴയ വില്ലന്‍ ലാവണത്തില്‍ നിന്നും എടുത്തു കൊണ്ടു വന്നതാണെന്നു തോന്നുന്ന ഒരു ഉടുമ്പും , പിന്നെ പറഞ്ഞ് പഴകിയ നമ്പരുകളിലൊന്നായ ബോമ്പും .....


ഇതിലൊരു അപ്രതീക്ഷിത കഥാപാത്രമുണ്ടെങ്കില്‍ അതു അബ്ബാഹാജയുടെ പോലീസ് വേഷമാണെന്നു പറയാതെ വയ്യ. പഹയന്‍ കലക്കിയിട്ടുണ്ട്. ആ കഥാപാത്രത്തിനു കുറച്ചു കൂടി സീനുകള്‍ നല്കാമായിരുന്നു.



സലിം കുമാറിനേക്കാളും നന്നായത് അറ്റ്ലസ് രാമചന്ദ്രന്റെ കഥാപാത്രമാണെന്ന് പറയാതെ വയ്യ. അവസാന സീനില്‍ പഴയ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും രംഗത്തു വരുന്നതു നന്നായിരിക്കുന്നു. 



എന്നാലും എന്തൊ പോരായ്മ പോലെ. അപ്പുക്കുട്ടന്റെ " കാക്ക് തൂറി " പോലുള്ള ഹിറ്റ് ഡയലോങ്ങുകളായിരുന്നു ആദ്യ് ചിത്രത്തിന്റെ മേന്മകളില്‍ ചിലത്. എന്റെ സമപ്രായക്കാരില്‍ പലര്‍ക്കും ഇതേ അഭിപ്രായമായിരിക്കുമെന്നു കരുതുന്നു. 



കാലം സൌഹൃദങ്ങളില്‍ വലിയ മാറ്റമൊന്നും കാട്ടുന്നില്ലെന്നായിരിക്കും ഈ സിനിമയുടെ സന്ദേശം .എന്നെ പോലെ സൌഹൃദങ്ങളെ വിലവയ്ക്കുന്നവരും എതു തന്നെയാണാഗ്രഹിക്കുന്നതും . അതിന്റെ നിറവില്‍ നമുക്കൊത്തു ചേര്‍ന്നു പറയാം ........



" തോമസ്സുകുട്ടീ........... വിട്ടോടാ....................."

Sunday 5 April 2009

മറന്നില്ലീവഴിയൊന്നും...............

ഒരു പാടു നാളായി എന്തെങ്കിലുമൊന്നു ബ്ളോഗില്‍ പോസ്റ്റ് ചെയ്തിട്ട്. താല്‍പ്പര്യമില്ലാഞ്ഞിട്ടല്ല; മറിച്ച് സമയമില്ലാഞ്ഞിട്ടാ. അപ്രതീക്ഷിതമായ വീടു മാറ്റം;പിന്നെ ഒരു കൊച്ചു കൂര പണിയുന്ന തിരക്കും; മുടിയാനായ് ആ സമയത്തു തന്നെ ഒരു സാമ്പത്തിക മാന്ദ്യവും............


എന്നാലും ഞാന്‍ ഇതിനിടയ്ക്കു ബ്ലോഗിലെ നിങ്ങളുടെ പോസ്റ്റുകളൊക്കെ വായിക്കാന്‍  സമയം ഒപ്പിച്ചെടുക്കാറുന്ട്, കേട്ടോ ? ചിലര്‍ക്കൊക്കെ കമന്റിടാറുമുന്ട്. അപ്പോള്‍ എല്ലാവരും ഇലക്ഷന്‍ തിരക്കിലായിരിക്കും അല്ലേ? 


വോട്ടു ചെയ്യാന്‍ മറന്നാലും കൂട്ടു കൂടാന്‍ മറക്കരുത്; കേട്ടൊ കൂട്ടുകാരേ?


അപ്പോള്‍ നമ്മുക്ക് ഇനി വിഷുവിനു കാണാം , എന്താ? അതു വരെ എല്ലാവര്‍ക്കും  സ്നേഹവും നന്മയും നേരുന്നു...............