Wednesday 22 December 2010

ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ..

നിന്നെ പോലെ നിന്റെ അയൽ ക്കാരനെ സ്നേഹിക്കാനും, ജീവിതത്തിൽ ഒരു നല്ല ശമരിയക്കാരനും ആകാനും , നമ്മുക്ക് മാർഗ്ഗ നിർദ്ദേശം തന്ന ആ നല്ല ഇടയന്റെ ജന്മദിനം വീണ്ടും വരവായി. ഏവർക്കും ഹ്രിദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ

Sunday 10 October 2010

ഭൂമീ ദേവിയ്ക്കായി.........

ഇന്നു രാത്രി 10 മണി കഴിഞ്ഞ് , 10 മിനിറ്റകുംമ്പോൾ , 10 മിനിറ്റ് നേരത്തേയ്ക്ക് ലൈറ്റുകൾ ഓഫ് ചെയ്യുക. ഭൂമീ ദേവിയ്ക്കായും , നമ്മുടെ അനന്തര തലമുറയ്ക്കു വേണ്ടിയും .

Monday 23 August 2010

ഹൃദയം നിറഞ്ഞ ഓണാശംസകൾ ........










എല്ലാ മലയാളി സുഹൃത്തുക്കൾക്കും കുടുമ്പത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.......

Sunday 25 July 2010

ഇനി ഞാൻ എങ്ങനെ എഴുതും  ?

ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന മാങ്ങാത്തൊലി നമ്മുടെ ഭരണഘടന നൽകുന്നു എന്നാണു വയ്പ്പു. അതും നൂറു ശതമാനം സാക്ഷരതയും കൂടി ചേരുംമ്പോൾ നമ്മുടെ കൊച്ചു കേരളം എന്ത്തു മനോഹരം, അല്ലേ? ഒരാൾ ഒരു ചോദ്യം തയ്യാറാക്കിയതിനു ശിക്ഷ കൈ വെട്ടൽ ആണെങ്കിൽ, നാക്കു കൊണ്ടും പ്രവർത്തി കൊണ്ടും തരവഴി കാണിക്കുന്ന രാഷ്ട്രിയക്കാരെ ഏതൊക്കെ ഭാഗം വെട്ടി മാറ്റിയാലാണു നമ്മുടെ നാടു നന്നാകുക ? ആരെങ്കിലും ഒരു മറുപടി തന്നാൽ കൊള്ളാമായിരുന്നു. ഇനി ഇങ്ങനെ എഴുതി എന്നതിന്റെ പേരിൽ ആരെങ്കിലും എന്റെ കൈയോ, കാലോ വെട്ടുമോ ?

Saturday 13 February 2010

പടം ......... ഓടാനുള്ളതാണു.....

ദ്രോണ..... പുരാണത്തില്‍ നിന്നുള്ള സുന്ദരന്‍ പേര്....പകയും, പ്രതികാരവും ഇഴചേര്‍ന്ന നാമം, അല്ലേ? മമ്മുട്ടിയുടെ പുതിയ ചിത്രത്തിനു ഇതിലും നല്ലൊരു പേരുണ്ടോ? മറ്റേ വിദ്വാന്‍ ഇവിടം സ്വര്‍ഗ്ഗമാണെന്നും പറഞ്ഞ് തകര്‍ത്തഭിനയിക്കുമ്പം ; യഥാര്‍ത്ഥ കേരളത്തിന്റെ ഇന്നത്തെയവസ്ഥ ഇത്ര പച്ചയായി പറയാന്‍ ഇതിലും നല്ലൊരു പേരുണ്ടോ മാളോരേ?


കണ്‍തടങ്ങളിലെ ചുളിവുകള്‍ സണ്‍ഗ്ളാസ്സിനാല്‍ മറച്ചും , ചുണ്ടുകളില്‍ ചായം പുരട്ടിയും ,മുഖമാകെ റോസ്പൌഡറിലലങ്കരിച്ചും നമ്മുടെ മലയാള സിനിമാതാരങ്ങളിങ്ങനെ പിഴച്ചു പോകുന്നതെന്തിനെന്ന് ഒരു പിടിയും കിട്ടുന്നില്ല.


"പക....വീട്ടാനുള്ളതാണ്" എന്ന ക്യാപ്ഷന്‍ കണ്ടപ്പോള്‍ ഇന്നത്തെ മലയാള സിനിമയെ പൊതുവായി എങ്ങനെ തരം തിരിയ്ക്കണമെന്ന് ചുമ്മാ തോന്നിപ്പോയി. അതാ "പടം ....ഓടാനുള്ളതാണ്" എന്നെഴുതാന്‍ കാരണം . ശരിയല്ലേ?