Saturday 31 December 2011

പുതുവത്സരാശംസകൾ 

എല്ലാ സുഹൃത്തുക്കൾക്കും കുടുംബാങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ . വരും ദിനങ്ങൾ നന്മയുടെയും, പ്രത്യാശയുടെയും അതിലുപരി പുതിയ പുതിയ സൗഹൃദങ്ങളുടെയും അവസരങ്ങൾ തുറക്കുമാറാകട്ടേയെന്ന് ആശംസിക്കുന്നു.

Wednesday 17 August 2011

ആർ‍ക്കാണു അഴിമതിയെ പേടി?

അഴിമതിയുടെ കാര്യത്തിൽ ഇൻഡ്യാക്കാരന്റെ കഴിവു ലോകം ഒരുപാട് കണ്ടതാ. ഇപ്പോഴിതാ ലോക്പാൽ ബില്ലിന്റെ പേരിൽ ശ്രീ.അന്നാ ഹസാരെയെ തീഹാറ് ജയിലിൽ പിടിച്ചിട്ടു കൊണ്ടു നമ്മുടെ ജന നായകർ‍ ഒരു പടി കൂടി അഴിമതിയെ ന്യായീകരിച്ചിരിക്കുന്നു. ഇതാണോ പ്രബുദ്ധ ഭാരതീയത? അതും നമ്മൾ സ്വതന്ത്രത്തിന്റെ 64 വർ‍ഷം പൂർ‍ത്തിയാക്കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ കാണിച്ചു കളഞ്ഞത്? നല്ല കാര്യം തന്നെ !

Sunday 7 August 2011

സൗഹൃദ ദിനാശംസകൾ


ബൂ ലോകത്തിലെ അറിയുന്ന, അറിഞ്ഞുകൊണ്ടിരിക്കുന്ന, ഇനി അറിയാൻ പോകുന്ന എല്ലാ സൗഹൃദങ്ങൾക്കുൻ ഒരു എളിയ സുഹൃദ് ഉപഹാരം.......



സുഹൃദ് ദിനം നീണാൾ വാഴട്ടേ !!!

Friday 5 August 2011

മഞ്ഞിൻ തുള്ളികൾ....




പെയ്തൊഴിഞ്ഞ ഒരു മഴ ഇലത്തുമ്പുകളിൽ ബാക്കി വച്ചത്........

Monday 25 July 2011

പേശും പടങ്ങൾ ...








ഇതൊന്നും അടിച്ചു മാറ്റല്ലേ സഖാക്കളേ. ലാൽ സലാം! വീട്ടിലെ പൂന്തൊട്ടത്തിൽ നിന്നും എടുത്തത്.

Tuesday 7 June 2011

ഇനിയും സൌമ്യമാർ‍ ഉണ്ടാകും

വെറും ഒരു തെണ്ടിക്ക്, അതും ഒറ്റക്കൈയനായ് ഒരു ക്രിമിനലിനു, പിൻബലമായി ഒരു കൂട്ടം വക്കീലന്മാർ ഉള്ളപ്പോൾ , നമ്മുടെ നാട്ടിൽ നീതിക്കും , നിയമത്തിനും എന്തു വില? അതിലുപരി സ്ത്രീ സ്വാതന്ത്രിയത്തിനും എന്തു വില?


സൌമ്യ എന്ന പെൺകുട്ടിയ്ക്കു സംഭവിച്ചതെന്തെന്ന് എല്ലാവർ-ക്കുമറിയാം ? പച്ചയായ സത്യത്തെക്കാൾ തെളിവ് എന്ന ഏത് കാപട്യത്തിനെയും അംഗീകരിക്കേണ്ട നമ്മുടെ നീതി പീഠത്തിനു മുന്നിൽ നമ്മളെല്ലാം എന്തു നിസ്സഹായകഋ , അല്ലേ?

ആയിരം രൂപയും മള്ളിയൂമുണ്ടെന്ന്കിൽ ഈതു കേസിൽ നിന്നും ഊരിപ്പോകാം എന്നൊരു പഴഞ്ചൊല്ല് പണ്ട് നമ്മുടെ നാട്ടിലുണ്ടായിരുന്നു. അതിന്നും മാറിയിട്ടില്ല.

ഒരു ഊരു തെണ്ടിയായ ക്രിമിനലിനു വേണ്ടി ഇത്രത്തോളം വാദിക്കാൻ ആളുണ്ടെങ്കിൽ, വലിയ വലിയ ക്രിമിനലുകളുടെ ജീവിതം സുഖകരമായിരിക്കും, പ്രത്യേകിച്ചും , വലിയ വലിയ കുറ്റങ്ങൾ ചെയ്യുമ്പോൾ.


മലയാളിയുടെ പ്രതികരണ ശേഷി കൂടുതലായതായിരിക്കാം ഇതിനൊക്കെ കാരണമെന്ന് നമ്മുക്കു സമാധാനിക്കാം.



അതിക്രൂരത ചെയ്തൊരുവൻ കള്ളത്തെളിവുകളുടെ ബലത്തിൽ നിയമത്തെയും നമ്മളെയും വിഢ്ഢിയാക്കുന്ന കാഴ്ച്ച എങ്ങനെ പൊറുപ്പിക്കും ? ചോദിക്കാനും പറയാനും ഒരുത്തനും ഈ നാട്ടില്ലില്ലേ?

Monday 30 May 2011

മധുരൈ കാഴ്ച്ചകൾ - 1



പഴമുതിർ ചോലൈ ക്ഷേത്ര കാഴ്ച്ചകൾ







തിരുപ്രം കുണ്ട്രം




മധുരൈ മീനാക്ഷി ക്ഷേത്രം . ചില കാഴ്ച്ചകൾ





തിരുപ്രം കുണ്ട്രം ക്ഷേത്രകാഴ്ച്ചകൽ







Saturday 28 May 2011

എന്നാലും ജോസപ്പേ.........


എന്തായിരിക്കാം ശ്രീമാൻ പി.ജെ.ജോസഫിനോട് ഇത്തവണത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ചേർന്നപ്പോൾ ഭാര്യ പറഞ്ഞീട്ടുണ്ടാകുക ?









" ദേ. ഇനി പ്ലെയിനിലുള്ള യാത്രയൊന്നും വേണ്ടാട്ടോ !!!! "





അല്ലാണ്ടെന്താ പറയുക ?



( ഇത് ഇങ്ങനെ എഴുതിയതിന്റെ പേരിൽ എനിക്കെതിരെ വല്ല നടപടിയും ഉണ്ടാകുമോ ? സ്വതന്ത്ര രാജ്യത്തെ ഒരു പൌരനെന്ന നിലയ്ക്കു എനിക്കും അഭിപ്രായസ്വാതന്ത്ര്യത്തിനു അവകാശം ഉണ്ടു കേട്ടോ ? )

Thursday 26 May 2011

എന്നാലും അണ്ണാച്ചീ.........


ഉപ്പു തൊട്ടു കർപ്പൂരം വരെയും, കൂലി വേലയ്ക്ക് ആളിനെ വരേയും നിന്റെ നാട്ടിൽ നിന്നും ഇറക്കുമതി ചെയ്യുമ്പോൾ തിരികെ ഇങ്ങനെ ഞങ്ങളെ ആക്ഷേപിക്കണോ?



ഇത്തവണ പഴനിയിൽ പോയപ്പോൾ കണ്ട കാഴ്ചയാൺ മുകളീൽ കൊടുത്തത്. മുല്ലപ്പെരിയാർ വെള്ളം മൊത്തം ഊറ്റി എടുത്തിട്ടും ഞങ്ങൾ ഒന്നും പറഞ്ഞില്ല എന്നു കരുതി എന്തു പോക്രിത്തരവും മലയാളിയോട് കാട്ടമെന്നുള്ള പൂതി അങ്ങു പോയി പറഞ്ഞാ മതി. മലയാളത്തിനു ക്ളാസ്സിക്കൽ പദവി വേണമെന്നു പറഞ്ഞു താറു പാച്ചി ഉടുത്തു നടക്കുന്ന സാംസ്കാരിക നായകർ അങ്ങോട്ടു വന്നാലുണ്ടല്ലോ? മര്യാദയ്ക്കു മാറ്റിക്കോ !!

ഇനിയും മാറ്റിയില്ലെങ്കിൽ ഇറക്കുമതി എല്ലാം മധുര മനോഞ്ജ ചൈനയിൽ നിന്നാക്കി കളയും. ഇതു ചുമ്മാ ആക്കാൻ പറഞ്ഞതല്ല.
ഞങ്ങൾ ഒരു തടൈ ശൊന്നാൽ അതു നൂറു തടൈ ശൊല്ലാത്ത മാതിരി !!!!

Thursday 14 April 2011

വിഷു ആശംസകൾ





കാലം മുന്നോട്ട് ഒഴുകുമ്പോഴും നാം നഷ്ടപെടാൻ ഇഷ്ടപെടാത്ത നന്മയുടെയും , ഐശ്വര്യത്തിന്റെയും മറ്റൊരു വിഷു കൂടി.


ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

Tuesday 1 February 2011

അയ്യോ ! ! പറമ്പിലാൻ ! !

ഏകദേശം ഒരു കൊല്ലം മുമ്പ് പുതിയ ചീഫ് മാനേജർ സ്ഥാനമേറ്റപ്പോൾ എല്ലാവർക്കും അല്പ്പം പ്രതീക്ഷ്യുണ്ടായിരുന്നു. മറ്റൊന്നുമല്ല, സ്ഥാപനം നന്നാകുമെന്ന ഒരു വൃഥാ സ്വപ്നം മാത്രമായിരുന്നു അതെന്ന് പിന്നീട് ഏവറ്ക്കും മനസ്സിലായി. നാഴികയ്ക്കു നാല്പ്പതു വട്ടം എല്ലാവരോടും ഞാൻ ചീഫ് മാനേജറ് ആണെന്ന് വീമ്പിളക്കുന്നതല്ലാതെ ഒരു പണിയും ചെയ്യത്തതുമില്ല, മറ്റുള്ളവരെ സമാധാനമായി പണിയെടുക്കാനുള്ള സൗകര്യം പോലും നൽകാതെ ചുമ്മാ ബുദ്ധിമുട്ടിക്കുന്നവരെ പറ്റി എന്തു പറയാൻ ?


കച്ചി തിന്നത്തതുമില്ല, പശുവിനെ ഒട്ടു തീറ്റിക്കുകയുമില്ല എന്ന രീതിയിൽ നിൽക്കുന്ന ഇത്തരം ബോസുമാറ് നിങ്ങൾക്കും കാണുമല്ലോ, അല്ലേ ?

രാവിലെ വന്നാൽ ആദ്യത്തെ ജോലി തന്നെ അതു ചെയ്യ്, ഇതു ചെയ്യ്, മറ്റത് ചെയ്യ്, മറിച്ചത് ചെയ്യ്...... പക്ഷെ ഇതൊക്കെ എങ്ങിനെ ചെയ്യണമെന്നൊട്ട് പറഞ്ഞു തരികയുമില്ല ! ( അറിയമെങ്കില്ലല്ലെ പറഞ്ഞു തരാൻ പറ്റൂ !)

മേലധികാരികളുടെ ആസനം തിരുമ്മി തിരുമ്മി ഇവിടം വരെ എത്തിയ ഇത്തരം ബോസുമാരിൽ നിന്നും നമ്മുക്ക് ഇതിൽപ്പരം എന്തു പ്രതീക്ഷിക്കാൻ, അല്ലേ ?

ഏതാണ്ട് ഇതു പോലൊരു ബോസിനെ പറ്റി ശ്രി. നിഷ്കളങ്കൻ അദ്ദേഹത്തിന്റെ ബ്ളോഗിൽ പരാമർശിച്ചതോർമ്മ വരുന്നു. അതിൽ ബോസിന്റെ കൃമി കടി സ്വഭാവം കാണുമ്പോൾ പറമ്പിൽ പോകാൻ മുട്ടുന്നവന്റെ അവസ്ഥയോടാൺ ഉപമിച്ചിരിക്കുന്നത്.

നാടിനും നാട്ടാർക്കും ഒരു പ്രയോജനവും ഇല്ലാത്ത ഇത്തരം മേധാവികളാൺ ഏതൊരു സ്ഥാപനത്തിന്റെയും ശാപം , അല്ലേ ?