Tuesday, 20 November 2007

ആരു നീ ആരു നീ ശാരിക പൈതലെ....

ഒരു മഴയ്ക്കും കഴിയില്ല
മറവിയ്ക്കും കഴിയില്ല
നിന്‍ന്റെ ഓര്‍മ്മകള്‍
മായ്ച്ചു കളയുവാന്‍....

മഴയുടെ സംഗീതം...

നേര്‍ത്ത കാറ്റും, പിന്നെ ചെറു കുളിരും കോരി
കുണുങ്ങി വരുന്ന മഴ സുന്ദരിയ്ക്കു സ്വാഗതം..

Sunday, 18 November 2007

nicethings2share: ഞാനേയ് ഒരു മലയാളിയാ..... ട്ടാ.....!!!!!!!!!!!!!!!!!!

nicethings2share: ഞാനേയ് ഒരു മലയാളിയാ..... ട്ടാ.....!!!!!!!!!!!!!!!!!!

ഞാനേയ് ഒരു മലയാളിയാ..... ട്ടാ.....!!!!!!!!!!!!!!!!!!

ഓല പടക്കം പൊട്ടിച്ചിട്ട് അണുബോംബ് ക്ളബില്‍ അംഗം ആയ ഗമ കാണിക്കുന്നവരെ പോലെ ഞാനും മലയാളി എന്ന ഉണക്ക പ്രയോഗം നടത്തി ഇത്തിരി ഞെളിയാന്‍ പോകുവാ. ചുമ്മാ വായീക്കു മാഷേ. നൂറു ശതമാനം സാക്ഷരന്‍ എന്നു വീന്ബ് ഇളക്കുകയും ഒത്താല്‍ അയല്‍ ക്കാരന്‍ ആയ തമിഴനെ "അണ്ണാച്ചി" എന്നു വിളിച്ചു തരം പോലെ കളിയാക്കുകയും ചെയ്യുന്ന ഒരു ടിപ്പിക്കല്‍ മലയാളി തന്നെ ഞാനും . രണ്ടു നേരം കുളിക്കുകയും , വൃത്തിയിലും , വെടിപ്പിലും , പിന്നെ നടപ്പിലും ആ മലയാളി ടച്ച് കൊണ്ടു നടക്കുന്ന മലയാളികളില്‍ ഞാനും പെടും . ചുമ്മാ ചൂടാവാതെ വായിക്കൂ മാഷെ.
മലയാളിയെ പറ്റി എന്തെല്ലാം പുളു ആണു ഒരൊരുത്തര്‍ പറഞ്ഞു നടക്കുന്നത്. നീല്‍ ആം സ് റ്റ്റൊങ് ചന്ദ്രനില്‍ കാലു കുത്തിയപ്പം അവിടെ ഒരു മലയാളിയുടെ ചായക്കട കണ്ടു പോലും !!!! ഭാഗ്യത്തിനു ചാരായക്കട എന്നു പറഞ്ഞില്ല. നല്ല കാര്യം !!!! ലോകത്ത് എവിടേ പോയാലും മലയാളി പിഴച്ചു പോകും എന്നു സൂചിപ്പിക്കാനായിരിക്കും ഈ പുളു കഥ ആരോ പടച്ചു വിട്ടതു തന്നെ. സംഗതി നല്ല കാര്യം തന്നെ. എന്നാലും മലയാളിയെ പോലെ ഒത്തൊരുമ കുറഞ്ഞ കൂട്ടര്‍ വേറേ കാണില്ല. പുറം നാട്ടില്‍ പോയാല്‍ ഉള്ള ഒത്തൊരുമ എന്തെ സ്വന്തം നാട്ടില്‍ ഇല്ലാത്തതു?
ഇന്നത്തെ കേരളത്തിന്റെ സമ്ബല്‍ സമ്രദ്‌ധിക്കു കാരണം മറുനാടന്‍ മലയാളിയാണല്ലൊ? അല്ലാതെ ഇടതും , വലതും എന്ന പേരില്‍ ഈ നാടു കുട്ടി ച്ചോറാക്കാന്‍ ഇറങ്ങിയ ഒരു രാഷ്ടീയ പാര്‍ ട്ടിയും അല്ല എന്നതു പച്ചയായ രഹസ്യം . പ്രവാസി മലയാളിയെ എതൊക്കെ വിധത്തില്‍ പിഴിയാം എന്നല്ലാതെ നന്‍ മ ചെയ്യാന്‍ ഒരു നേതാവും , പാര്‍ ട്ടിയും തുനിയാറില്ല. ഓരോ കാരണവും പറഞ്ഞു ഗള്‍ ഫ് മലയാളിയെ എത്ര വര്‍ ഷമായി പിഴിയുന്നു. നടപ്പിലും , എടുപ്പിലും ഉള്ള നമ്മുടെ ഗമ ഒത്തൊരുമയുടെ കാര്യം വരും ബം 'കട്ട പൊക'. അവിടെയാണു നാം അണ്ണാച്ചി എന്നു വിളിച്ചു അധിക്ഷേപിക്കുന്ന തമിഴനെ കണ്ടു പടിക്കേണ്ട്തു. വൃത്തിയും ,വെടിപ്പും ഇല്ലേലും തമിഴന്‍ സ്വന്തം കാര്യം കാണാന്‍ മിടുക്കനാ.
ഗള്‍ ഫിലെക്കു എന്നും പറഞ്ഞു സര്‍ വ്വീസ്സ് നടത്തുന്ന എയര്‍ ഇന്ത്യ മലയാളിയെ ഏതൊക്കെ വിധത്തില്‍ പിഴിഞ്ഞാലും നമ്മുക്കു വേന്ടി ശബ്ദം ​ഉയര്‍ ത്താന്‍ ആരും ഇല്ല. 20 എം പി മാരെ നമ്മള്‍ വോട്ടും കുത്തി പാര്‍ ലമെന്റിലെക്കു വിട്ടിട്ടുന്ടു. എന്ത പ്രയോജനം ? വല്ലപ്പോഴും അടയക്കയും , നെല്ലും പൊക്കി പാര്‍ ലമെന്റിന്റെ മുന്നില്‍ കുത്തി ഇരിക്കുന്ന ഫോട്ടൊ എടുക്കാന്‍ കാണിക്കുന്ന ഉല്‍ സാഹം പോലും മറുനാടന്‍ മലയളിയുടെ കാര്യത്തില്‍ അവര്‍ കാണിച്ചിരുന്നെക്കില്‍ എത്ര നന്നായെനെ എന്നു ആശിച്ചു പോകുന്നു..... കഴുത കാമം കരഞ്ഞു തീര്‍ ക്കും , മലയാളി പറഞ്ഞു തീര്‍ ക്കും എന്ന സ്ഥിയായി.
ഇതിനൊരു പരിഹാരം മറുനാടന്‍ മലയാളികളെങ്കിലും പറഞ്ഞു താ...