Tuesday, 1 February 2011

അയ്യോ ! ! പറമ്പിലാൻ ! !

ഏകദേശം ഒരു കൊല്ലം മുമ്പ് പുതിയ ചീഫ് മാനേജർ സ്ഥാനമേറ്റപ്പോൾ എല്ലാവർക്കും അല്പ്പം പ്രതീക്ഷ്യുണ്ടായിരുന്നു. മറ്റൊന്നുമല്ല, സ്ഥാപനം നന്നാകുമെന്ന ഒരു വൃഥാ സ്വപ്നം മാത്രമായിരുന്നു അതെന്ന് പിന്നീട് ഏവറ്ക്കും മനസ്സിലായി. നാഴികയ്ക്കു നാല്പ്പതു വട്ടം എല്ലാവരോടും ഞാൻ ചീഫ് മാനേജറ് ആണെന്ന് വീമ്പിളക്കുന്നതല്ലാതെ ഒരു പണിയും ചെയ്യത്തതുമില്ല, മറ്റുള്ളവരെ സമാധാനമായി പണിയെടുക്കാനുള്ള സൗകര്യം പോലും നൽകാതെ ചുമ്മാ ബുദ്ധിമുട്ടിക്കുന്നവരെ പറ്റി എന്തു പറയാൻ ?


കച്ചി തിന്നത്തതുമില്ല, പശുവിനെ ഒട്ടു തീറ്റിക്കുകയുമില്ല എന്ന രീതിയിൽ നിൽക്കുന്ന ഇത്തരം ബോസുമാറ് നിങ്ങൾക്കും കാണുമല്ലോ, അല്ലേ ?

രാവിലെ വന്നാൽ ആദ്യത്തെ ജോലി തന്നെ അതു ചെയ്യ്, ഇതു ചെയ്യ്, മറ്റത് ചെയ്യ്, മറിച്ചത് ചെയ്യ്...... പക്ഷെ ഇതൊക്കെ എങ്ങിനെ ചെയ്യണമെന്നൊട്ട് പറഞ്ഞു തരികയുമില്ല ! ( അറിയമെങ്കില്ലല്ലെ പറഞ്ഞു തരാൻ പറ്റൂ !)

മേലധികാരികളുടെ ആസനം തിരുമ്മി തിരുമ്മി ഇവിടം വരെ എത്തിയ ഇത്തരം ബോസുമാരിൽ നിന്നും നമ്മുക്ക് ഇതിൽപ്പരം എന്തു പ്രതീക്ഷിക്കാൻ, അല്ലേ ?

ഏതാണ്ട് ഇതു പോലൊരു ബോസിനെ പറ്റി ശ്രി. നിഷ്കളങ്കൻ അദ്ദേഹത്തിന്റെ ബ്ളോഗിൽ പരാമർശിച്ചതോർമ്മ വരുന്നു. അതിൽ ബോസിന്റെ കൃമി കടി സ്വഭാവം കാണുമ്പോൾ പറമ്പിൽ പോകാൻ മുട്ടുന്നവന്റെ അവസ്ഥയോടാൺ ഉപമിച്ചിരിക്കുന്നത്.

നാടിനും നാട്ടാർക്കും ഒരു പ്രയോജനവും ഇല്ലാത്ത ഇത്തരം മേധാവികളാൺ ഏതൊരു സ്ഥാപനത്തിന്റെയും ശാപം , അല്ലേ ?