Monday, 30 May 2011

മധുരൈ കാഴ്ച്ചകൾ - 1



പഴമുതിർ ചോലൈ ക്ഷേത്ര കാഴ്ച്ചകൾ







തിരുപ്രം കുണ്ട്രം




മധുരൈ മീനാക്ഷി ക്ഷേത്രം . ചില കാഴ്ച്ചകൾ





തിരുപ്രം കുണ്ട്രം ക്ഷേത്രകാഴ്ച്ചകൽ







Saturday, 28 May 2011

എന്നാലും ജോസപ്പേ.........


എന്തായിരിക്കാം ശ്രീമാൻ പി.ജെ.ജോസഫിനോട് ഇത്തവണത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ചേർന്നപ്പോൾ ഭാര്യ പറഞ്ഞീട്ടുണ്ടാകുക ?









" ദേ. ഇനി പ്ലെയിനിലുള്ള യാത്രയൊന്നും വേണ്ടാട്ടോ !!!! "





അല്ലാണ്ടെന്താ പറയുക ?



( ഇത് ഇങ്ങനെ എഴുതിയതിന്റെ പേരിൽ എനിക്കെതിരെ വല്ല നടപടിയും ഉണ്ടാകുമോ ? സ്വതന്ത്ര രാജ്യത്തെ ഒരു പൌരനെന്ന നിലയ്ക്കു എനിക്കും അഭിപ്രായസ്വാതന്ത്ര്യത്തിനു അവകാശം ഉണ്ടു കേട്ടോ ? )

Thursday, 26 May 2011

എന്നാലും അണ്ണാച്ചീ.........


ഉപ്പു തൊട്ടു കർപ്പൂരം വരെയും, കൂലി വേലയ്ക്ക് ആളിനെ വരേയും നിന്റെ നാട്ടിൽ നിന്നും ഇറക്കുമതി ചെയ്യുമ്പോൾ തിരികെ ഇങ്ങനെ ഞങ്ങളെ ആക്ഷേപിക്കണോ?



ഇത്തവണ പഴനിയിൽ പോയപ്പോൾ കണ്ട കാഴ്ചയാൺ മുകളീൽ കൊടുത്തത്. മുല്ലപ്പെരിയാർ വെള്ളം മൊത്തം ഊറ്റി എടുത്തിട്ടും ഞങ്ങൾ ഒന്നും പറഞ്ഞില്ല എന്നു കരുതി എന്തു പോക്രിത്തരവും മലയാളിയോട് കാട്ടമെന്നുള്ള പൂതി അങ്ങു പോയി പറഞ്ഞാ മതി. മലയാളത്തിനു ക്ളാസ്സിക്കൽ പദവി വേണമെന്നു പറഞ്ഞു താറു പാച്ചി ഉടുത്തു നടക്കുന്ന സാംസ്കാരിക നായകർ അങ്ങോട്ടു വന്നാലുണ്ടല്ലോ? മര്യാദയ്ക്കു മാറ്റിക്കോ !!

ഇനിയും മാറ്റിയില്ലെങ്കിൽ ഇറക്കുമതി എല്ലാം മധുര മനോഞ്ജ ചൈനയിൽ നിന്നാക്കി കളയും. ഇതു ചുമ്മാ ആക്കാൻ പറഞ്ഞതല്ല.
ഞങ്ങൾ ഒരു തടൈ ശൊന്നാൽ അതു നൂറു തടൈ ശൊല്ലാത്ത മാതിരി !!!!