Tuesday, 7 June 2011

ഇനിയും സൌമ്യമാർ‍ ഉണ്ടാകും

വെറും ഒരു തെണ്ടിക്ക്, അതും ഒറ്റക്കൈയനായ് ഒരു ക്രിമിനലിനു, പിൻബലമായി ഒരു കൂട്ടം വക്കീലന്മാർ ഉള്ളപ്പോൾ , നമ്മുടെ നാട്ടിൽ നീതിക്കും , നിയമത്തിനും എന്തു വില? അതിലുപരി സ്ത്രീ സ്വാതന്ത്രിയത്തിനും എന്തു വില?


സൌമ്യ എന്ന പെൺകുട്ടിയ്ക്കു സംഭവിച്ചതെന്തെന്ന് എല്ലാവർ-ക്കുമറിയാം ? പച്ചയായ സത്യത്തെക്കാൾ തെളിവ് എന്ന ഏത് കാപട്യത്തിനെയും അംഗീകരിക്കേണ്ട നമ്മുടെ നീതി പീഠത്തിനു മുന്നിൽ നമ്മളെല്ലാം എന്തു നിസ്സഹായകഋ , അല്ലേ?

ആയിരം രൂപയും മള്ളിയൂമുണ്ടെന്ന്കിൽ ഈതു കേസിൽ നിന്നും ഊരിപ്പോകാം എന്നൊരു പഴഞ്ചൊല്ല് പണ്ട് നമ്മുടെ നാട്ടിലുണ്ടായിരുന്നു. അതിന്നും മാറിയിട്ടില്ല.

ഒരു ഊരു തെണ്ടിയായ ക്രിമിനലിനു വേണ്ടി ഇത്രത്തോളം വാദിക്കാൻ ആളുണ്ടെങ്കിൽ, വലിയ വലിയ ക്രിമിനലുകളുടെ ജീവിതം സുഖകരമായിരിക്കും, പ്രത്യേകിച്ചും , വലിയ വലിയ കുറ്റങ്ങൾ ചെയ്യുമ്പോൾ.


മലയാളിയുടെ പ്രതികരണ ശേഷി കൂടുതലായതായിരിക്കാം ഇതിനൊക്കെ കാരണമെന്ന് നമ്മുക്കു സമാധാനിക്കാം.



അതിക്രൂരത ചെയ്തൊരുവൻ കള്ളത്തെളിവുകളുടെ ബലത്തിൽ നിയമത്തെയും നമ്മളെയും വിഢ്ഢിയാക്കുന്ന കാഴ്ച്ച എങ്ങനെ പൊറുപ്പിക്കും ? ചോദിക്കാനും പറയാനും ഒരുത്തനും ഈ നാട്ടില്ലില്ലേ?