Friday, 13 April 2012

കണികാണും നേരം.......




കണി കാണും നേരം
കമലനേത്രന്റെ നിറമേറും
മഞ്ഞ തുകിൽ ചാർത്തി
കനക കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ .....


ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !!!!

Sunday, 4 March 2012

ഓർമ്മയിലൊരു നാമജപം

അരിവാൾ മുക്കെന്ന എന്റെ കൊച്ചു നാട്ടിൻപുറത്തെ ബാല്യകാല ഓർമ്മയിൽ നിന്നും ഒരു ഏട്.

സരള, രാധ, രമണി എന്നീ 3 സഹോദരിമാരും അവരുടെ കുടുമ്പങ്ങളുമായിരുന്നു എന്റെ വീടിന്റെ നേരേ എതിർവശത്ത് താമസിച്ചിരുന്നത്. അതിൽ സരളയ്ക്ക് 3 മക്കൾ, കുട്ടൻ എന്ന എന്റെ സമപ്രായക്കാരനായ ശിവപ്രസാദ്, മീന എന്ന മീനാകുമാരി, പട്ടൻ എന്ന വിളിപ്പേരിൽ അറിയുന്ന ഇളയവൻ.

അല്ലലും , അലട്ടലും ആയിരുന്നെങ്കിലും എന്നും സന്ധ്യാ നേരങ്ങളിൽ ആ കുടുമ്പത്തിൽ നിന്നും ഉയർന്നു കേട്ടിരുന്ന നാമജപം ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു.

" രാമ രാമ രാമ രാമ
രാമ ദേവ കൃഷണ കൃഷ്ണ
രാമ രാമ പാഹിമാം .... "

കാലമേറേ മാറി. ഞാനും കുടുമ്പവും അവിടെ നിന്നും 20 വർഷങ്ങൾക്കു മുമ്പു താമസം മാറുകയും ചെയ്തു.

ഇത്രയും ഇമ്പവും, ഹൃദയ നൈർമ്മല്യവും ചേർന്ന നാമ ജപം പിന്നീടിന്നു വരെ എന്റെ ജീവിതത്തിൽ കേൾക്കാൻ കഴിഞ്ഞിട്ടില്ല.

നാമ ജപിക്കനൊക്കെ ആർക്കു നേരം ? ഐ പോഡും , സ്മാർട്ട് ഫോണും നിറച്ച് ഭക്തി ഗാനങ്ങൾ ഉള്ളപ്പോൾ നാമം ജപിക്കാൻ ഇന്നത്തെ തലമുറയ്ക്കെവിടെ സമയം ?