20 വേള്‍ഡ് കപ്പിന്റെ ഫൈനല്‍ കഴിഞ്ഞപ്പം പ്രചരിച്ച ഒരു എസ്.എം.എസ് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. ലോകത്തെവിടെയും ഒരു മലയാളി കാണുമെന്ന്. നമ്മുടെ ഗോപുമോന്റെ ആ ക്യാച്ചിനെക്കുറിച്ചായിരുന്നു ആ കമന്റ്. ഇപ്പം എപ്പടി?
5 റണ്‍സും, 2 വിക്കറ്റും കൈയിലുള്ളതിന്റെ ഹുങ്ക് ഗ്രൌണ്ടില്‍ കാണിക്കുമ്പോള്‍ നാണം കെടുന്നത് മലയാളികളാണല്ലോ? സര്‍ ബ്രാഡ്മാനും, ഗവാസ്ക്കറും,സചിനും,ലാറയും മറ്റനേകം പേരും ക്രിക്കറ്റ് ലോകത്ത് പേരും,പെരുമയും,ചിര പ്രതിഷ്ഠയും നേടിയത് ഗോപു മോനെ പോലെ പോഴത്തരം കാണിച്ചല്ല. സ്വന്തം കഴിവില്‍ വിശ്വാസവും, ആത്മസമര്‍പ്പണവും വഴിയാണ്‍ അവരൊക്കെ ഈ നിലയില്‍ എത്തിയത്. അതു ഗോപുമോന്‍ ഓര്‍ത്താല്‍ നല്ലത്.
ഗോപുമോനെ അടിച്ച വിദ്വാന്‍ മോശപ്പെട്ട ആളൊന്നുമല്ലല്ലോ? ആസ്ട്രെലിയന്‍ പര്യടനത്തിനിടയില്‍ എതിര്‍ കളിക്കാരന്റെ അമ്മച്ചിക്ക് (മാം) ചീത്ത വിളിച്ചിട്ട് അവസാനം, മങ്കി എന്നല്ല വിളിച്ചത്, മാം എന്നാണ്‍ എന്ന എരണം കെട്ട മറുപടി നല്കി ഇന്ത്യക്കാരന്റെ മാനം രക്ഷിച്ച കക്ഷിയാ. സായിപ്പിനെ മേലാല്‍ മങ്കി എന്നു വിളിക്കരുത്, വേണമെങ്കില്‍ മാം എന്നോ, ബാപ്പ് എന്നൊ തരാതരം പോലെ വിളിച്ചോ എന്നല്ലെ കമ്മീഷന്‍ അവസാനം ഒത്ത് തീര്‍ത്തത്.....
എന്നാലും വല്ലവനും അടിച്ച അടിയും കൊണ്ട്, നമ്മുടെ ഗോപു മോന്‍ മോങ്ങി കൊണ്ട് ഗ്രൌണ്ടില്‍ നിന്നും പോകുന്ന കാഴ്ച എത്ര ഹൃദയഭേദകം.....എന്റെ മനോരമ മുത്തപ്പീ.......!!!!!!!!!!!! ഇതെങ്ങനെ സഹിക്കും........?????????????
ഈയിടെ ഗോപു മോന്‍ കോപം നിയന്ത്രിക്കാന്‍ യോഗ പരിശീലിച്ചതിന്‍ ശേഷമാണത്രേ ഗ്രൌണ്ടീല്‍ ഇറങ്ങിയത് പോലും..... അല്ലങ്കില്‍ കഥയെന്താകുമായിരുന്നു....? ഹര്‍ബജന്റെ ചെപ്പ നമ്മുടെ ഗോപു അടിച്ച് പരത്തിയേനേ......... പ്രിയ ബജ്ജി, ഗോപു മോന്റെ ആ യോഗാസന സാറിന്റെ അടുത്ത് എത്രയും പെട്ടെന്ന് ചെന്ന് ശിഷ്യപ്പെടാന്‍ നോക്ക്....
കൊണ്ടത് കൊണ്ടൂ, നാട്ടാരെല്ലാം കാണുകയും ചെയ്തൂ... ഇനിയെങ്കിലും അഹങ്കാരമെല്ലാം വെടിഞ്ഞ് നല്ല പിള്ളയാകാന്‍ നോക്ക് ഗോപു മോനെ.... ബെസ്റ്റ് ഓഫ് ലക്ക്...............
3 comments:
കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും...
വാളെടുത്തവന്‍ വാളാലേ...
അല്ലേലും അവന് ഒരടിടെ കുറവു ഉണ്ടായിരുന്നു
Post a Comment