Monday, 14 April 2008

അല്പ്പം ജെട്ടി പുരാണം....

തലേക്കെട്ട് കണ്ട് ആരും നെറ്റി ചുളിക്കേണ്ട കാര്യമൊന്നും ഇല്ല. ഉള്ള കാര്യം ഉള്ളതു പോലങ്ങ് പറഞ്ഞെക്കാം. ദേ ഈയിടെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണു ഇതെഴുതാന്‍ പ്രചോദനം.

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ, ക്ലോസറ്റ് തൊട്ട് കോണ്ടം വരെ എന്തു കുന്തം വാങ്ങുന്നതിനും ബ്രാന്‍ഡ്ട് നെയിം നോക്കുന്നതും , മലയാളിയാണത്രെ ഇന്ത്യാ മഹാരാജ്യത്ത് മുന്നില്‍.............!!!!!!!!!!!!!!! കയ്യില്‍ കാല്‍ക്കാശ് ഇല്ലെങ്കിലും , മൂക്കുപ്പൊടി വാങ്ങുബോഴും ബ്രാന്ട് നെയിം നോക്കിയില്ലെങ്കില്‍ 'മല്ലുസി'നു്‌ ഉറക്കം വരില്ല......

പറഞ്ഞു വന്നത് നമ്മുടെ സ്വന്തം ജെട്ടിയെപറ്റിയല്ലെ? മിനിമം 500-600 രൂഭായുടെ കളസം , 1000-1200 രൂപയുടെ കാല്‍സ്രായി....സുഗന്ധത്തിനു 250-1000 രൂപയുടെ ഡിയോ.... മുഖത്ത് വാരി തേയ്ക്കാന്‍ 100-500 വരെയുള്ള സൌന്ദര്യ വര്‍ദ്ധക സാമഗ്രികള്‍.... ഇതൊക്കെ മുന്തിയ ഇനം ബ്രാന്ട് ആയാല്‍ മലയാളി ഹാപ്പി..... ഇതിനിടയ്ക്ക് പാവം ജെട്ടിയെ ആരോര്‍ക്കാന്‍?

എല്ലാ കാര്യത്തിലും ബ്രാന്ട് നെയിം നൊക്കുന്ബോള്‍ പാവം ജെട്ടിയെക്കൂടി നാം പരിഗണിക്കാത്തതെന്തെ? പല വിദ്വാന്മാരും ജെട്ടി ഇടുന്നത്, ആദ്യം ബനിയന്‍,അതിനു പുറത്ത് ഉടുപ്പ്, പിന്നെ ഇതു രണ്ടും കൂടി സൂപ്പര്‍മാന്‍ അല്ലെങ്കില്‍ സ്പൈഡര്‍മാന്‍ മോഡലില്‍ ജെട്ടിക്കകത്തോട്ട് ഒരൊറ്റ തള്ളലാണ്.... അതിന്‍ പുറത്ത് കൂടി പാന്റും ഇട്ടാല്‍ സങ്ങതി ശുഭം....

ഈ രീതിയില്‍ ജെട്ടി ഇട്ടൊണ്ട് ബസ്സില്‍ കയറുന്ബോഴാണു രസം. രണ്ട് കൈയ്യും മുകളിലത്തെ കന്ബ്ബിയില്‍ തൂങ്ങി നില്ക്കുന്ബോള്‍ പിന്നിലുള്ളവര്‍ക്ക് ചിരിക്കാന്‍ വകയാകും... തയ്യലിളകിയ ജെട്ടി പാന്റിനിടയിലൂടെ തല നീട്ടി പുറം ലോകം കാണുന്ന കാഴ്ച.... അതി മനോഹരം....

മറ്റൊന്ന് അമ്പലത്തില്‍ പോകുമ്പോഴാണ്. ദൈവത്തിന്റെ മുന്നില്‍ ഉടുപ്പ് ഊരി നില്ക്കുന്ന പല മഹാന്മാരും ജെട്ടിക്കാര്യത്തില്‍ മഹാ പിശകാ. വസ്ത്രധാരണത്തില്‍ തന്ത്രിമാരെ ചീത്ത വിളിക്കുന്ന നമ്മുടെ മന്ത്രിയദ്ദേഹം ഇതു കണ്ട് കാണില്ലായിരിക്കാം. മറ്റ് ചില വിദ്വാന്‍മാരകട്ടേ, കുടവയറിനെ താങ്ങി നിര്‍ത്തുന്ന പാന്റിനെക്കൂടി നാണിപ്പിക്കുന്ന വിധത്തിലായിരിക്കും ജെട്ടിയിട്ടിരിക്കുന്നത്.

ഒരു കാലത്ത് അമ്പറും, വി.ഐ.പി.യും അരങ്ങ് വാണിരുന്ന ജെട്ടി മാര്‍ക്കെറ്റ് ഇപ്പോള്‍ ജോക്കിയും, വലെറോയും, പാര്‍ക്ക് അവെന്യുവും ഒക്കെ കയ്യടക്കിയിട്ടും , 10 രൂപയ്ക്ക് 3 എന്ന പേരില്‍ റോഡില്‍ നിന്നും വാങ്ങി ഇടാനാണു 'മല്ലുസിന്റെ' ഗതികേട്....

കോണകം എന്ന പേരില്‍ നമ്മുടെ പൂര്‍വികര്‍ ഇട്ടോണ്ട് ഇരുന്ന ഒരു സാധനത്തെ നമ്മള്‍ ഇപ്പഴും ആദരിക്കുന്നുണ്ടല്ലോ? കാറ്റും വെളിച്ചവും ആവോളം കയറുന്ന, ആസനവും, സാധനവും, നന്നായി മറച്ചിരുന്ന ആ വസ്തു ഇപ്പോള്‍ കൊച്ചു പിള്ളേരുടെ കഴുത്തില്‍ "ടൈ" എന്ന പേരില്‍ പ്രമോഷനായിരിക്കുന്നു... കാലം പോയ പോക്കേ.... സത്യത്തില്‍ അഹിംസയും, നിസ്സഹകരണവും, കണ്ടു പേടിച്ചല്ല ബ്രിട്ടിഷുകാര്‍ ഇന്ത്യ വിട്ടതെന്നൊരു കഥയുണ്ടു. സായിപ്പ് പരിപാവനമായി കഴുത്തില്‍ തൂക്കി ഇടുന്ന സാധനം ഇവിടുത്തുകാര്‍ നാണം മറയ്‌ക്കാന്‍ ഉപയോഗിക്കുന്ന കാഴ്ച്ചയും കണ്ടോണ്ട് ഇവനെയൊക്കെ എങ്ങനെ മേയ്ക്കും എന്നോര്‍ത്തുള്ള പങ്കപ്പാട് കാരണമത്രെ സായിപ്പ് കപ്പല്‍ കയറിയത്....


ഏതാനും മാസം മുന്ബ് കൊല്ലത്ത് നടന്ന ഒരു കഥ പറഞ്ഞ് ജെട്ടിയോടുള്ള അവഹേളനം ചെറുപ്പക്കാരിലുണ്ടെന്നു കാട്ടിത്തരാം. കൊല്ലം നഗര മദ്ധ്യത്തിലുള്ള ചിന്നക്കട റൌണ്ടില്‍ ഡ്യൂട്ടിക്ക് നിന്ന ഒരു പോലീസുകാരന്‍ അപ്പോള്‍ അതു വഴി പതുക്കെ വന്ന ഒരു പ്രൈവറ്റ് ബസ്സിലെ മുന്‍വശത്തെ കണ്ടക്ടറുടെ നില്ല്പില്‍ പന്തികേട് തോന്നി, അവനെ പൊക്കി സ്റ്റേഷനില്‍ കൊണ്ടു പോയി. ഒന്ന് കൊണ്ടപ്പം ചെറുപ്പക്കാരനായ ഗഡി ഒരു കാര്യം ഏറ്റുപറഞ്ഞു. അവന്‍ ജെട്ടി ഇട്ടിട്ടില്ല, മാത്രമല്ല, അവന്റെ സമപ്രായക്കാര്‍ പലരും ഇടാറില്ലത്രെ......


കോണക "വാല്‍ക്കഷണം" :മാന്യ ബ്ലോഗര്‍മാരെല്ലാം ജെട്ടിയിടാത്തവരാണെന്ന യാതൊരു ദുരാരോപണവും ഈ ബ്ലോഗ് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നില്ല. മറിച്ച്, മല്ലൂസിന്റെ ബ്രാന്ട് നെയിമിനോടുള്ള ക്രേസ് ഒന്നു 'തോണ്ടി' കാണിക്കണമെന്നെ ഉദ്ദേശിച്ചുള്ളു.... ഈ കഥയിലെ കഥാപാത്രങ്ങളായി പുരുഷ പ്രജകളെയെ അവതരിപ്പിച്ചിട്ടുള്ളൂ. നാരീ മണികളുടെ കാര്യം നമ്മുക്കറിയില്ല... കയ്യില്‍ കാശുള്ളവന്‍ ഇഷ്ടമുള്ളത് വാങ്ങി ഇടുന്നതിനു എനിക്കെന്താ എതിര്‍പ്പ്? പാവം ജെട്ടിയെ കൂടി ഒന്നു പരിഗണിക്കണേ...........

ഇതൊക്കെ വായിച്ചിട്ട് ഞാന്‍ ജെട്ടി ഇടുന്ന കൂട്ടത്തിലാണൊ എന്നു ആര്‍ക്കും എപ്പോഴും പരിശൊധിക്കാം... മുന്‍കൂര്‍ അനുമതിയോടെ....

ജെട്ടിയായെ നമഃഹ.....

5 comments:

Manoj | മനോജ്‌ said...

ബൂലോകത്തില്‍ ഈ കാര്യത്തെക്കുറിച്ച് മഹാന്മാരാരും എഴുതിയില്ലെന്നോര്‍ത്തപ്പോഴേക്കും ദാ വന്നിരിക്കുന്നു. ഒരു ഫോട്ടോ ബ്ലോഗാകാഞ്ഞത് ഭാഗ്യം :))

ഇടിവാള്‍ said...

എര്‍ണാംകുളം ബോട്ട് ജെട്ടിയുടെ കായമാണോ? അവിടെ സൌകര്യം വര്‍ദ്ധിപ്പിക്കണം എന്ന അഭിപ്രായമാണെനിക്കും!


ജെട്ടിയിടാതെ ..ഛേ..ജെട്ടിയില്ലാതെ നമുക്കെന്‍താഘോഘം? ല്ലേ?? (കടപ്പാട്: മോഹന്‍ലാല്‍)

യാരിദ്‌|~|Yarid said...

മാഷെ നിങ്ങളൊരു ജെട്ടി പ്രമോഷന്‍ കൌണ്‍സില്‍ തുടങ്ങു....
വായിച്ചു ചിരിച്ചു ...:))

താരാപഥം said...

"ഞങ്ങള്‍ ബ്രാന്‍ഡഡ്‌ ഐറ്റംസേ ഉപയോഗിക്കാറുള്ളൂ" എന്ന് ഒരു ആന്റി ഇത്തിരി പൊങ്ങച്ചത്തോടുകൂടി പറഞ്ഞ വാക്കുകള്‍ ഞങ്ങള്‍ തമാശക്കായി ഇപ്പോഴും പറയാറുണ്ട്‌. തൃശ്ശൂര്‌ "സിറ്റി" യില്‍ നിന്ന് ജാക്കറ്റ്‌ അടിച്ചാലേ എനിയ്ക്ക്‌ ശരിയാവുള്ളൂ. എന്റെ മോള്‌ ബസുമതി റൈസിന്റെ കഞ്ഞി മാത്രമെ കുടിയ്ക്കൂ. എന്നൊക്കെ പറയുന്നത്‌ "ബ്രാന്‍ഡ്‌" നോക്കതെയാണോ ????
(മല്ലൂസിനെ അങ്ങിനെ ചെറുതാക്കി കാണിക്കാനാണ്‌ ഈ പോസ്റ്റെങ്കില്‍ , അത്‌ സമ്മതിച്ചു തരില്ല.)

Rajeesh said...

ഞാന്‍ വിചാരിച്ചു ബോട്ട് ജെട്ടിയാന്നു...