Sunday 2 December 2007

സ്പന്ദനങള്‍ നിലയ്ക്കുവോളം.....

ഒരു കുടമണിയുണ്ടെന്നുള്ളില്‍....
ഒരു പിടിയോര്‍മ്മകളുണ്ടതിനുള്ളില്‍...
ഒരു ചെറുസ്പര്‍ശത്താലീ, കുടമണി കിലുങ്ങി,
അതോര്‍മ്മകളൊരരുവിയായെന്നില്‍ തെളിനീരൊഴുക്കി....
ആരും കാണാതീ ചെപ്പു തുറക്കെ,
മൂലയിലായൊരുമോഹത്തിന്‍ ചെറു ചില്ലുകളും...
പൊടിയണിഞ്ഞു കിടന്നൊരു സ്മിതവും....
ഒരു കൈതപ്പൂവിന്‍ ഗന്ധവുമെന്നില്
‍കേട്ടു മറന്നൊരു നാദമുണര്‍ത്തവേ...
കനവുകളൊരു കനലായ് മാറീ,യതൊരു-
ചെറു മഴയായ് കാറ്റിന്‍ കൈകളിലേന്തി...
എന്‍ ചുടുനീരൊഴുകും മാറില്‍ പതിച്ചതൊരു
ചെറു നദിയായ് വീണ്ടും മാറി...
ഇബ്ബം നിറഞ്ഞൊരീണം പോലോര്‍മ്മ-
കളെന്നില്‍ അലയടിച്ചുയരവേ;
എത്ര ധന്യമീ ജന്മമെന്നൊര്‍ത്തു
ഞാന്‍ പേര്‍ത്താഹ്ളാദിക്കവേ,
കരയിലവശേഷിപ്പിച്ചു കടന്നൊരു
തിരമാല പോലാരോ ഓര്‍മ്മിപ്പിക്കുന്നു;
സ്പന്ദനങ്ങള്‍ നിലയ്ക്കുവൊളം
ഓര്‍മ്മകള്‍ മാത്രം ബാക്കിയാകുന്നു....

4 comments:

ശ്രീ said...

കൊള്ളാം...

:)

കണ്ണൂരാന്‍ - KANNURAN said...

കവിത ഇഷ്ടപ്പെട്ടു...

ഇമ്പം..(impam) :) തിരുത്തുമല്ലൊ...

Mahesh Cheruthana/മഹി said...

:)

മണിലാല്‍ said...

നന്നായി വരും