Thursday, 3 January 2008

ഒരു കീറു്‌ ആകാശം....

നഗരത്തിലെ വാടക വീടിന്റെ വെളിയില്‍ പവര്‍ക്കട്ട് സമയത്ത് ഇരിക്കവെ ഞാന്‍ എന്റെ ബാല്യത്തെക്കുറിച്ചു ഓര്‍ത്തുപോയി.
ഉദാരവല്‍ക്കരണവും, ആഗോളീകരണവും നമ്മുടെ കൊച്ചു കേരളത്തെ തകര്‍ക്കുന്നതിനും മുന്പുള്ള ആ സുന്ദര കാലഘട്ടത്തെ പറ്റി......
അന്നു നമുക്കു കോണ്‍ക്രീറ്റു കാടുകള്‍ ഇല്ലായിരുന്നു. ബന്ധങ്ങള്‍ വെറും പൊള്ളത്തരങ്ങളില്‍ ഒതുങ്ങി തുടങ്ങാത്ത കാലം.....
കാടും, മലയും, കിളികളുടെ കളകൂജനവും, നമ്മെ ത്രസിപ്പിച്ച കാലം.....
നേരത്തിന്നു വരുന്ന മഴയും,നോവിക്കാത്ത വെയിലും, സമയ ബന്ധിതമായ ഋതുക്കളും നമ്മെ അനുഗ്രഹിച്ച ആ പഴയ കാലം...
രാവില്‍,ആകാശത്തിലെ ആചന്ദ്ര താരകങ്ങള്‍ നമ്മെ വിസ്മയപെടുത്തിയ ബാല്യ കാലം....
മഴ പെയ്തൊഴിഞ്ഞു, പിന്നെ മരം പെയ്തു നമ്മെ കുളിരണിയിപ്പിച്ചിരുന്നൊരു കാലം....
പിന്‍വെളിച്ചത്തില്‍ വയലേലകളില്‍ പുലരുവോളം നൃത്തം ചെയ്യുന്ന മിന്നാമിന്നികളുടെ സുവര്‍ണ്ണ കാലം....

കുളവും, കൈത്തോടുകളും,പച്ചച്ച പ്രകൃതിയും നമ്മെ അനുഗ്രഹിച്ച കാലം......
സുഖത്തിലും , ദു:ഖത്തിലും കളങ്കമില്ലാതെ നമ്മോടോപ്പം പങ്കുചേരുന്ന ഒരു ജനത ഉണ്ടായിരുന്ന കാലം....

ഇന്ന്, ഈ നഗര മധ്യത്തിലെ ഇത്തിരി ആകാശം ചൂണ്ടി കാട്ടി ഞാന്‍ എന്റെ മകനോടു "നോക്കു, അതാണു ആകാശം..." എന്നു പറഞ്ഞപ്പോള്‍,"എന്താണച്ഛാ ആകാശം?" എന്നു എന്റെ 3 വയസ്സുകാരനായ മകന്‍ കളങ്കലേശമന്യെ തിരികെ ചോദിക്കുബോള്‍, ഞാന്‍ എന്തുത്തരം നല്‌കണമെന്നറിയാതെ ഉഴലുന്നു....

വൃക്ഷങ്ങള്‍ ഇല്ലാത്ത, കാറ്റിന്റെ സംഗീതം കടന്നു വരാത്ത ഈ നഗര ജീവിതത്തില്‍ ആകാശത്തെഅക്കുറിച്ചും, കിളികളുടെ കളകൂജനത്തെ കുറിച്ചും ഞാന്‍ എന്റെ മകനു എങ്ങനെ പറഞ്ഞു കൊടുക്കും?

നാഗരിക ജീവിതത്തെ പുണര്‍ന്ന എന്നെപ്പോലുള്ള ആയിരക്കണക്കിനു പേര്‍ ഇതേ ചോദ്യം നേരിടുന്നുണ്ടാകും എന്നതാണു ഒരേ ഒരു ആശ്വാസം.....നാം നശിപ്പിച്ച പ്രകൃതി ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ

ബാക്കിയുള്ളതു നശിക്കാതെ നോക്കിയാല്‍ നമ്മുടെ അനന്തര തലമുറയ്ക്കു നാം നല്‍ക്കുന്ന സുകൃതമായിരിക്കും....

1 comment:

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my site, it is about the CresceNet, I hope you enjoy. The address is http://www.provedorcrescenet.com . A hug.