Sunday 20 July 2008

മാതാ, പിതാ, ഗുരു ദൈവം ????????????

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, പിഞ്ച്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ടു ജയകൃഷ്ണന്‍ എന്ന അദ്ധ്യാപകനെ കാപാലികര്‍ വെട്ടിയും കുത്തിയും കൊന്ന കാര്യം മറന്നിട്ടില്ല. ഇപ്പൊഴിതാ, തന്റേതല്ലാത്ത കാര്യത്തിനു ജെയിംസ് എന്ന അദ്ധ്യാപകനും രക്തസാക്ഷിയായിരിക്കുന്നു. മതമുള്ള ചില ജീവികളാണു മതമില്ലാത്ത ജീവിതത്തിന്റെ പേരില്‍ ഈ കാടത്തം കാട്ടിയത്. ഗുരു നിന്ദയ്ക്ക് ഉമിത്തീയില്‍ വെന്തുരുകി പ്രായശ്ചിത്തം ചെയ്തിരുന്നവരുടെ നാട്ടില്‍ , ഗുരു ഹത്യയ്ക്ക് എന്തു ശിക്ഷ നല്കണം ? നിങ്ങള്‍ തന്നെ പറയുക. ഈ ചെയ്തി ക്രൂരതയെന്നല്ല, കൊടും ക്രൂരത തന്നെ എന്നു വിശേഷിപ്പിക്കണം ........

2 comments:

Unknown said...

മാതാ പിതാ ഗുരു ദൈവം അതെന്നും നമ്മളില്‍
വളരട്ടേ

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

മലയാളിയെപ്പോലെ ഇത്ര തരം താണ സദാചാര ബോധമുള്ള സമൂഹം വേറേയില്ല. സാക്ഷരതയും  , ഉയര്‍ന്ന ജീവിത നിലവാരവും , നമ്മുടെ അഭിമാനപാത്രമെന്ന് കൊട്ടിഘോഷിക്കുമ്പോഴും , ഉള്ളിന്റെ ഉള്ളിലെ ചെകുത്താന്‍ ഈ രീതിയില്‍ മലയാളിയില്‍ ചിലപ്പോള്‍ തല പൊക്കും . അതാണീ നാടിന്റെ ശാപവും .