നാളേ ചിങ്ങം ഒന്നാ. ആകെയുള്ള ഒണക്ക കോണകം കഴുകി വെടിപ്പാക്കി, ഇപ്രാവശ്യവും കേരളത്തിലെ പൊന്നോമന പ്രജകളുമൊത്ത് ഓണം ആഘോഷിക്കാനിങ്ങ് പോന്നേരേ. ഇവിടെയിപ്പം സാമ്പത്തിക മാന്ദ്യമാ. അതെന്തു കോ....ആണെന്നൊന്നും ചോദിക്കരുത്. ഇതൊക്കെ താനൊരുത്തനായിട്ട് ഒപ്പിച്ചു വച്ചതല്ലേ?
വാമനന്‍ വന്ന് 3 അടി ചോദിച്ചപ്പം അങ്ങേരുടെ ചെവിക്കന്നം നോക്കി 2 പെട അന്നു കൊടുത്തിരുന്നെങ്കില്‍ ഇന്നീ ഗതി കേരളത്തിലെ ആര്‍ക്കും വരില്ലായിരുന്നു. അന്നേരം ഇങ്ങേരുടെ ഒരു മൂ.....യ ആദര്‍ശമ്!!!!!!!!!! ഹോ! ഇവിടെയിപ്പം മനുഷ്യന്‍ എന്നൊരു ചുക്ക് ഒഴിച്ച് ബാക്കിയെല്ലാത്തിനും തീവിലയാ.അതെങ്ങനാ? ആണ്ടിലൊരിക്കല്‍ വന്നു, ഏതെങ്കിലും വീട്ടില്‍ നിന്നും ഞണ്ണിയിട്ട് പോയാല്‍ മതിയല്ലോ? ബാക്കിയുള്ളവര്‍ക്കല്ലേ അതിന്റെ പാടറിയൂ......
ഇനി അഥവാ ഓണം കൂടിയേ തീരൂ എന്നു വലിയ വാശി വല്ലതും ഉണ്ടെങ്കില്‍ , നേരേ വല്ല ഗള്‍ഫ് നാട്ടിലോട്ടും പൊയ്ക്കോ. വീടിന്റെയും , നാടിന്റെയും , ഗൃഹാതുരതയോടെയും , അതിലേറേ ആത്മാര്‍ത്ഥതയോടെയും ഓണം ആഘോഷിക്കുന്നതവിടാ. ഇങ്ങ്, താങ്കള്‍ ഭരിച്ചിരുന്നെന്നു പറഞ്ഞിരുന്ന കൊച്ചു കേരളത്തില്‍ കാര്യങ്ങളൊക്കെ ആകെ കൂഴ ചക്ക പോലെ കുഴഞ്ഞിരിക്കുവാ. 2 നേരം കുളിച്ച്, വൃത്തിയുള്ള വസ്ത്രം ധരിച്ചു, പ്രാവാസികളയച്ചു തരുന്ന ഡ്രാഫ്റ്റ് മാറിയിട്ട് വേണം ഇവിടുത്തെ കാര്യങ്ങളൊക്കെ നടക്കാന്‍.
മാനുഷരെല്ലരുമൊന്നു പോലെ കഴിയുന്ന ഒരു സ്ഥലമേ കേരളത്തില്‍ കാണാന്‍ കഴിയൂ. അതു ബിവറേജസ് കോര്‍പ്പറേഷന്റെ മുന്നിലാണെന്നു മാത്രം . പിന്നെ അല്പ്പം വിനോദം ആകണമെന്നാശയുണ്ടെങ്കില്‍ അതിനും ഈ കൊച്ചു കേരളത്തില്‍ വഴിയുണ്ടു കാര്‍ന്നോരേ!!!! ഒന്നു വിളിച്ചു പറഞ്ഞാല്‍ പറയുന്ന സ്പോട്ടില്‍ സാധനം എത്തിച്ചു തരുന്ന വാണിഭ സംഘങ്ങള്‍ കേരളത്തില്‍ സുലഭം! അതിനു മൊബൈല്‍ വണിഭമെന്നു പറയും . എന്താ? ഒരു കൈ നോക്കുന്നോ? അവസാനം ഉടു തുണി അഴിച്ചു, പിടിച്ചു പറിക്കുന്നതരം പരട്ട ഏര്‍പ്പാടുകാരോന്നുമ്മല്ല, കേട്ടോ മാവേല്യേ?
അപ്പഴിനി ഓണത്തിനു കാണാം അല്ലേ? അബ്ധത്തിലൊന്നും ചെന്നു ചാടല്ലേ? ഹാപ്പി ഓണം ......