Tuesday, 21 April 2009

18 വര്‍ഷങ്ങള്‍ക്കു ശേഷം ............

ആ പഴയ നാല്‍വര്‍ സംഘത്തിനു എന്തു പറ്റിയെന്ന് സ്വാഭാവികമായും എനിക്കും ഒരു തോന്നല്‍ . അതാണ്‍ " 2 ഹരിഹര്‍ നഗര്‍ " കാണാന്‍ പ്രേരണ..........



പ്രീഡിഗ്രി കാലഘട്ടത്തിലെ പ്രധാന വിനോദങ്ങളിലൊന്നായിരുന്നു ക്ളാസ്സ് കട്ടു ചെയ്തു സിനിമ കാണല്‍ . അതിന്റെ രസമൊന്നു വേറേ തന്നെയാണു. അതനുഭവിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്റെ ത്രില്ല്. 



18 വര്‍ഷം മുന്പു കണ്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം , അതെ തീയേറ്ററില്‍ വച്ചു കാണുമ്പോഴുള്ള സന്തോഷം ഒരു വശത്ത്; അന്നു ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളൊന്നും അരികിലില്ലാത്തതിന്റെ ഏകാന്തത മറു വശത്ത്............ എന്നാലും അതൊക്കെയടക്കി ഞാനാ ചിത്രം പൂര്‍ണ്ണ മനസ്സോടെ കണ്ടു...



ഉള്ളതു പറഞ്ഞാല്‍ , 18 വര്‍ഷം ഇത്തിരി വലിയ കാലയളവു തന്നെ. അപ്പുക്കുട്ടനും , മഹാദേവനും , തോമസ്സുകുട്ടിയും , ഗോവിന്ദന്‍കുട്ടിയുമൊക്കെ ഒരു പാടു മാറിയിരിക്കുന്നു........... രൂപത്തില്‍ മാത്രം , ഭാവത്തില്‍ അവര്‍ ഇപ്പഴും ആ പഴയ നാല്‍വര്‍ സംഘം തന്നെ. അവര്‍ മാത്രമല്ല, കാഴ്ച്ചക്കാരും ഏറേ മാറിയിരിക്കുന്നു............. എന്നാലും പറയാതെ വയ്യ. ആദ്യ ഭാഗം തന്നെ ( ഇന്‍ ഹരിഹര്‍ നഗര്‍ ) നല്ല ചിത്രം ... മറ്റൊന്നുമല്ല; അതിലാണു മുഴുവന്‍ തമാശയും ... രണ്ടാം ഭാഗത്തിലാകട്ടെ, കാലം അവരില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു..



ഹോനായി മോനായിയുടെ പ്രേതം , ജോസ്പ്രകാശിന്റെ പഴയ വില്ലന്‍ ലാവണത്തില്‍ നിന്നും എടുത്തു കൊണ്ടു വന്നതാണെന്നു തോന്നുന്ന ഒരു ഉടുമ്പും , പിന്നെ പറഞ്ഞ് പഴകിയ നമ്പരുകളിലൊന്നായ ബോമ്പും .....


ഇതിലൊരു അപ്രതീക്ഷിത കഥാപാത്രമുണ്ടെങ്കില്‍ അതു അബ്ബാഹാജയുടെ പോലീസ് വേഷമാണെന്നു പറയാതെ വയ്യ. പഹയന്‍ കലക്കിയിട്ടുണ്ട്. ആ കഥാപാത്രത്തിനു കുറച്ചു കൂടി സീനുകള്‍ നല്കാമായിരുന്നു.



സലിം കുമാറിനേക്കാളും നന്നായത് അറ്റ്ലസ് രാമചന്ദ്രന്റെ കഥാപാത്രമാണെന്ന് പറയാതെ വയ്യ. അവസാന സീനില്‍ പഴയ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും രംഗത്തു വരുന്നതു നന്നായിരിക്കുന്നു. 



എന്നാലും എന്തൊ പോരായ്മ പോലെ. അപ്പുക്കുട്ടന്റെ " കാക്ക് തൂറി " പോലുള്ള ഹിറ്റ് ഡയലോങ്ങുകളായിരുന്നു ആദ്യ് ചിത്രത്തിന്റെ മേന്മകളില്‍ ചിലത്. എന്റെ സമപ്രായക്കാരില്‍ പലര്‍ക്കും ഇതേ അഭിപ്രായമായിരിക്കുമെന്നു കരുതുന്നു. 



കാലം സൌഹൃദങ്ങളില്‍ വലിയ മാറ്റമൊന്നും കാട്ടുന്നില്ലെന്നായിരിക്കും ഈ സിനിമയുടെ സന്ദേശം .എന്നെ പോലെ സൌഹൃദങ്ങളെ വിലവയ്ക്കുന്നവരും എതു തന്നെയാണാഗ്രഹിക്കുന്നതും . അതിന്റെ നിറവില്‍ നമുക്കൊത്തു ചേര്‍ന്നു പറയാം ........



" തോമസ്സുകുട്ടീ........... വിട്ടോടാ....................."

5 comments:

ശ്രീ said...

18 വര്‍ഷങ്ങള്‍ക്കു ശേഷവും അവരുടെ സൌഹൃദത്തിന് ഒരു കോട്ടവും സംഭവിയ്ക്കാതെ തുടരുന്നു. ഒപ്പം ആ നാല്‍‌വര്‍ സംഘത്തിന്റെ ഒത്തു ചേരല്‍ കാണുമ്പോള്‍ കാണികള്‍ക്കു പോലും തോന്നിപ്പോകുന്നു... മനസ്സു കൊണ്ടെങ്കിലും ഇങ്ങനെ ചെറുപ്പമാകാനും, പഴയ സുഹൃത്തുക്കളോടൊപ്പം ഒരിയ്ക്കല്‍ കൂടി ഒത്തു ചേരാനും. അതു തന്നെ അല്ലേ ചിത്രത്തിന്റെ വിജയം?

വാഴക്കോടന്‍ ‍// vazhakodan said...

ബ്ലോഗ് ഭാഷയില്‍ പറഞ്ഞാല്‍ ഒരു റീപോസ്റ്റ്! പടം കണ്ടില്ല എങ്കിലും ഈയിടെ ശവക്കുഴി തോണ്ടി പുറത്തെടുക്കുന്ന മലയാളം പടങ്ങള്‍ അത്ര പോര എന്നാണു കേള്‍ക്കുന്നു. എന്തായാലും ഇതൊന്നു കാണാം!

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ശരിയാണു സുഹൃത്തേ, രണ്ടാം ഭാഗമെന്നു പറഞ്ഞിറങ്ങുന്ന മിക്ക ചിത്രങ്ങളും പ്രേക്ഷകന്റെ അഭിരുചിക്കിണങ്ങാതെ പോകുന്ന കാഴ്ച്ച നമ്മുക്ക് മുന്നില്‍ അന്യമല്ലല്ലോ? സാഗര്‍ ഏലിയാസ് ജാക്കി എന്ന മോഹന്‍ ലാല്‍ ചിത്രം തന്നെ ഒരു സമീപ കാല ഉദാഹരണം . അവിടെയാണു 2 ഹരിഹര്‍ നഗറിന്റെ വിജയവും . നമ്മുക്കൊത്തു ചേര്‍ന്നാ നാല്‍വരുടെ സൌഹൃദം ആവോളം ആസ്വദിക്കാം .

കൊച്ചുമുതലാളി said...

പടം കണ്ടില്ല... എങ്കിലും കണ്ടവര്‍ ഒന്നിന്റത്രയും പോരങ്കിലും കണ്ടോണ്ടിരിക്കാന്‍ കൊള്ളാമെന്ന് പറഞ്ഞു....
കൂട്ടത്തില്‍ ഫാദര്‍ ഏലിയാസ് ജാക്കി കത്തിയാണെന്നും പറഞ്ഞു കേള്‍ക്കുന്നു....

Typist | എഴുത്തുകാരി said...

നന്നായിട്ടുണ്ടെന്നു തന്നെയാ മൊത്തത്തില്‍ അഭിപ്രായം. കാണാന്‍ കഴിഞ്ഞില്ല ഇതുവരെ. കാണണം തീര്‍ച്ചയായും.