Saturday, 13 February 2010

പടം ......... ഓടാനുള്ളതാണു.....

ദ്രോണ..... പുരാണത്തില്‍ നിന്നുള്ള സുന്ദരന്‍ പേര്....പകയും, പ്രതികാരവും ഇഴചേര്‍ന്ന നാമം, അല്ലേ? മമ്മുട്ടിയുടെ പുതിയ ചിത്രത്തിനു ഇതിലും നല്ലൊരു പേരുണ്ടോ? മറ്റേ വിദ്വാന്‍ ഇവിടം സ്വര്‍ഗ്ഗമാണെന്നും പറഞ്ഞ് തകര്‍ത്തഭിനയിക്കുമ്പം ; യഥാര്‍ത്ഥ കേരളത്തിന്റെ ഇന്നത്തെയവസ്ഥ ഇത്ര പച്ചയായി പറയാന്‍ ഇതിലും നല്ലൊരു പേരുണ്ടോ മാളോരേ?


കണ്‍തടങ്ങളിലെ ചുളിവുകള്‍ സണ്‍ഗ്ളാസ്സിനാല്‍ മറച്ചും , ചുണ്ടുകളില്‍ ചായം പുരട്ടിയും ,മുഖമാകെ റോസ്പൌഡറിലലങ്കരിച്ചും നമ്മുടെ മലയാള സിനിമാതാരങ്ങളിങ്ങനെ പിഴച്ചു പോകുന്നതെന്തിനെന്ന് ഒരു പിടിയും കിട്ടുന്നില്ല.


"പക....വീട്ടാനുള്ളതാണ്" എന്ന ക്യാപ്ഷന്‍ കണ്ടപ്പോള്‍ ഇന്നത്തെ മലയാള സിനിമയെ പൊതുവായി എങ്ങനെ തരം തിരിയ്ക്കണമെന്ന് ചുമ്മാ തോന്നിപ്പോയി. അതാ "പടം ....ഓടാനുള്ളതാണ്" എന്നെഴുതാന്‍ കാരണം . ശരിയല്ലേ?