Saturday, 29 March 2008

യെങ്ങോട്ടാ ഓടുന്നേ....??????????????????


നാളെ അവധിയല്ലെ ? ചുമ്മാ ബിവെറേജസിന്റെ മുന്ബില്‍ പോയി ചവിട്ടാതെ ഇതീന്ന് ഏതെങ്കിലും ഒന്നെടുത്ത് വീശ്......


വാളു വെച്ചാല്‍ ഞാന്‍ ഉത്തരവാദി അല്ല.....

Sunday, 23 March 2008

ചില ചിത്രങ്ങള്‍ - 13

മാഷേ....വെള്ളപൊക്കം വന്നാല്‍ കാലനും , കാലും പൊക്കി ഇരിക്കും....

തകധിമി....

വിഡ്ഡിപ്പെട്ടി തുറന്നാല്‍ മനുഷ്യനെ വെറി പിടിപ്പിക്കുന്ന റിയാലിറ്റി ഷോ എന്ന പേരിലുള്ള കൂത്തല്ലേ ദിവസവും പല പേരില്‍ അരങ്ങെറുന്നത്.
ബുദ്ധിയുടെ കാര്യത്തില്‍ ഒരു പടി മുന്നില്‍ നില്ക്കുന്ന നമ്മള്‍ മലയാളികള്‍ തന്നെ മന്ദബുദ്ധികളെ പോലെ എസ്.എം.എസ്. അയച്ചു ചാനലുകളെ പരിപോഷിപ്പിക്കുന്ന സുന്ദര കാഴ്ചകള്‍......
ഇതിനെതിരെ ചോദിക്കാനും പറയാനും ഒരു പുങ്കനും ഈ നാട്ടില്‍ ഇല്ലെ...?
കലികാലം... അല്ലാതെന്തുവാ...?

Wednesday, 5 March 2008

അത് ഷക്കീലയാ.....

ഏറെ നാള്‍ മുന്‍ബ് ദേശത്തെയും, വിദേശത്തേയും പത്രങ്ങളില്‍ നല്ല വെണ്ടയ്ക്കാ വലിപ്പത്തില്‍ വന്ന ഒരു വാര്‍ത്തയാണു ഇതെഴുതാന്‍ പ്രചോദനം. ചൊവ്വ ഗ്രഹത്തില്‍ ഒരു സ്ത്രീയെ കണ്ടെന്ന വാര്‍ത്തയായിരുന്നു അത്.

ലോകത്തെവിടെയും കുറ്റിയടിക്കാന്‍ മലയാളിയെ കഴിഞ്ഞല്ലെ ഈ ഭൂലോകത്ത് വേറെ ആരും ഉള്ളൂ..... കാടായ കാടെല്ലാം വെട്ടി നിരത്തി, കുന്നെല്ലാം ഇടിച്ചു നിരത്തി, വയലെല്ലാം നികത്തി.... എന്നിട്ടും ആര്‍ത്തി തീരാഞ്ഞ ഏതോ മലയാളിയുടെ വാണിജ്യ കണ്ണും ചൊവ്വയില്‍ എത്തിയൊ എന്നൊരു സംശയം. ഇതെപ്പറ്റി രസികനായൊരു സുഹൃത്തു പറഞ്ഞതാണു അതു ഷക്കീല ആയിരിക്കുമെന്നു.(ചൊവ്വയിലെ സ്ത്രീ സാനിധ്ധ്യം).

ഒന്നൊര്‍ത്താല്‍ പറഞ്ഞതില്‍ കാര്യമുണ്ടു. മലയാള സിനിമ എന്നാല്‍ മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിയും എന്ന ഒരു അവസ്ഥയില്‍ കറങ്ങി തിരിഞ്ഞിരുന്ന ഒരു ഘട്ടത്തില്‍ ഒരു പാട് പേര്‍ക്കു കഞ്ഞിക്കുടി മുടങ്ങാതെ നോക്കിയിരുന്നതു ഷക്കീലയുടെ ചിത്രങ്ങള്‍ നേടിക്കൊടുത്ത വിജയങ്ങള്‍ മൂലമായിരുന്നു. എന്നിട്ടും ആ നന്ദി മലയാളി ഷക്കീലയൊട് കാട്ടിയോ? എവിടെ? ഒരു ഗതിയും ഇല്ലാഞ്ഞിട്ടായിരിക്കും ഷക്കീല ചൊവ്വയിലോട്ട് പോയതു. പാവം ജീവിച്ചു പോട്ട്. നമ്മളായിട്ട് ആ പഴയ താരത്തിന്റെ കഞ്ഞിയില്‍ പാറ്റ ഇടേണ്ട.

നമ്മുക്കു മോഹന്‍ ലാലിനും പിന്നെ മമ്മുക്കയ്ക്കും സിന്ദാബാദ് വിളിയ്ക്കാം.....യേത്.........?

Sunday, 2 March 2008

കഷണ്ടികളെ ഇതിലെ ഇതിലെ.........

അല്ലാ, ഞാന്‍ അറിയാഞ്ഞിട്ട് ചോദിക്കുവാ. എന്താ കഷണ്ടി മോശമാണോഎല്ലാവര്‍ക്കും കഷണ്ടികളോട് ഭയങ്കര പുച്ഛം.
കഷണ്ടി വരുന്നതു ഒരു കുറ്റമെന്ന പോലാണു പലരുടെയും പെരുമാറ്റം. ഇതു ശരിയല്ല. മറിച്ചു കഷണ്ടി ഒരു വരദാനമാണു എന്ന ചിന്താഗതി നമ്മുടെ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി എന്നെപ്പോലുള്ള പാവം കഷണ്ടികള്‍ മുന്നിട്ടിറങ്ങെടി വരും എന്നു മുന്നറിയിപ്പു തരുന്നു.
മൂക്കില്‍ പല്ലു വന്ന നമ്മുടെ മിക്ക സിനിമാ താരങ്ങളും ഒന്നാന്തരം വിഗ്ഗും വച്ചു കൊച്ചു പെണ്‍പിള്ളെരേയും കെട്ടിപ്പിടിച്ചു പാട്ടും പാടി നടക്കുന്നതിനോട് ഒരു അസൂയയും ഇല്ല മാഷേ. അല്ലെങ്കിലും കഷണ്ടിക്കും അസൂയക്കും മരുന്നില്ല എന്നല്ലെ അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നതു!!!! കലികാലം.....
എന്തായാലും ഞാന്‍ വിഗ്ഗു വയ്ക്കാന്‍ ഉദ്ദെശിക്കുന്നില്ല. വെറുതെ കയ്യിലെ കാശ് കൊടുത്ത് കടിക്കുന്ന സാധനം എന്തിനു വാങ്ങുന്നു..???