Wednesday 5 March 2008

അത് ഷക്കീലയാ.....

ഏറെ നാള്‍ മുന്‍ബ് ദേശത്തെയും, വിദേശത്തേയും പത്രങ്ങളില്‍ നല്ല വെണ്ടയ്ക്കാ വലിപ്പത്തില്‍ വന്ന ഒരു വാര്‍ത്തയാണു ഇതെഴുതാന്‍ പ്രചോദനം. ചൊവ്വ ഗ്രഹത്തില്‍ ഒരു സ്ത്രീയെ കണ്ടെന്ന വാര്‍ത്തയായിരുന്നു അത്.

ലോകത്തെവിടെയും കുറ്റിയടിക്കാന്‍ മലയാളിയെ കഴിഞ്ഞല്ലെ ഈ ഭൂലോകത്ത് വേറെ ആരും ഉള്ളൂ..... കാടായ കാടെല്ലാം വെട്ടി നിരത്തി, കുന്നെല്ലാം ഇടിച്ചു നിരത്തി, വയലെല്ലാം നികത്തി.... എന്നിട്ടും ആര്‍ത്തി തീരാഞ്ഞ ഏതോ മലയാളിയുടെ വാണിജ്യ കണ്ണും ചൊവ്വയില്‍ എത്തിയൊ എന്നൊരു സംശയം. ഇതെപ്പറ്റി രസികനായൊരു സുഹൃത്തു പറഞ്ഞതാണു അതു ഷക്കീല ആയിരിക്കുമെന്നു.(ചൊവ്വയിലെ സ്ത്രീ സാനിധ്ധ്യം).

ഒന്നൊര്‍ത്താല്‍ പറഞ്ഞതില്‍ കാര്യമുണ്ടു. മലയാള സിനിമ എന്നാല്‍ മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിയും എന്ന ഒരു അവസ്ഥയില്‍ കറങ്ങി തിരിഞ്ഞിരുന്ന ഒരു ഘട്ടത്തില്‍ ഒരു പാട് പേര്‍ക്കു കഞ്ഞിക്കുടി മുടങ്ങാതെ നോക്കിയിരുന്നതു ഷക്കീലയുടെ ചിത്രങ്ങള്‍ നേടിക്കൊടുത്ത വിജയങ്ങള്‍ മൂലമായിരുന്നു. എന്നിട്ടും ആ നന്ദി മലയാളി ഷക്കീലയൊട് കാട്ടിയോ? എവിടെ? ഒരു ഗതിയും ഇല്ലാഞ്ഞിട്ടായിരിക്കും ഷക്കീല ചൊവ്വയിലോട്ട് പോയതു. പാവം ജീവിച്ചു പോട്ട്. നമ്മളായിട്ട് ആ പഴയ താരത്തിന്റെ കഞ്ഞിയില്‍ പാറ്റ ഇടേണ്ട.

നമ്മുക്കു മോഹന്‍ ലാലിനും പിന്നെ മമ്മുക്കയ്ക്കും സിന്ദാബാദ് വിളിയ്ക്കാം.....യേത്.........?

2 comments:

റോഷ്|RosH said...

ശരി പറഞ്ഞതു ശരിയാ...
ഇന്നാ പിടിച്ചോ..
ഷക്കീലേച്ചി കീ......... ജയ്....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)