Sunday, 23 March 2008

തകധിമി....

വിഡ്ഡിപ്പെട്ടി തുറന്നാല്‍ മനുഷ്യനെ വെറി പിടിപ്പിക്കുന്ന റിയാലിറ്റി ഷോ എന്ന പേരിലുള്ള കൂത്തല്ലേ ദിവസവും പല പേരില്‍ അരങ്ങെറുന്നത്.
ബുദ്ധിയുടെ കാര്യത്തില്‍ ഒരു പടി മുന്നില്‍ നില്ക്കുന്ന നമ്മള്‍ മലയാളികള്‍ തന്നെ മന്ദബുദ്ധികളെ പോലെ എസ്.എം.എസ്. അയച്ചു ചാനലുകളെ പരിപോഷിപ്പിക്കുന്ന സുന്ദര കാഴ്ചകള്‍......
ഇതിനെതിരെ ചോദിക്കാനും പറയാനും ഒരു പുങ്കനും ഈ നാട്ടില്‍ ഇല്ലെ...?
കലികാലം... അല്ലാതെന്തുവാ...?

2 comments:

സുല്‍ |Sul said...

:) ഇതു കേട്ടു കേട്ടു വയ്യാതായി. അപ്പോള്‍ എസ് എം എസ് അയക്കുന്നവരുടെ കാര്യമോ?

-സുല്‍

ഹേമന്ത് | Hemanth said...

കൈയ്യില്‍ കാശുള്ള കുറെ മണ്ടന്മാര്‍ ഉണ്ടെങ്കിലല്ലേ പാവപ്പെട്ടവര്‍ക്കും ജീവിക്കാന്‍ പറ്റൂ? ഒരു SMS അയച്ചാല്‍ ചാനലിന് മൂന്ന് രൂപ, മൊബൈല്‍ കമ്പനിക്കും മൂന്ന് രൂപ. കൂടുതല്‍ SMS അയച്ചാല്‍ തകധിമിക്കാര് വീട്ടില്‍ വന്ന് ഡാന്‍സ് കളിച്ച് കാണിക്കാനൊന്നും പോകുന്നില്ലെന്ന് മനസ്സിലാക്കാനുള്ള ബോധം പോലും ഇല്ലാത്തവര്‍ ചുമ്മാ SMS അയക്കട്ടന്നേ....