...മ്മടെ തന്ബ്ബാനൂര്, തിരോന്തോരം...!!!!!!!!!
ക്വാഴിക്കാട്ടേ മിഠായി തെരുവ്.......
സുന്ദരിയായ കൊച്ചി....
അയ്യേ പറ്റിച്ചേ....ഇതൊക്കെ ദുബായിലെ രാത്രി ജീവിതത്തിന്റെ ഫോട്ടോ ആണ്. അല്ലാതെ കുണ്ടും, കുഴിയും ഉള്ള നമ്മുടെ ദൈവതിന്റെ സ്വന്തം നാടിന്റെ ഫോട്ടോ അല്ല.............
കടപ്പാട് : http://groups.google.co.in/group/fun_kuwait
7 comments:
“ഒരു നാള് ഞാനും ഏട്ടനെ പൊലെ വളരും വലുതാവും”
കേരളവും ഒരു നാള് ദുബായ് പോലെ വളരും വലുതാവും(ഒരു ചിന്ന ആശ)
നല്ല പടങ്ങള്‍..
കിലുക്കാം പെട്ട്യേയ്.. കേരളം ബെലുതാവണ്ട.. അതു ചെറുതായി ചെറുതായി അദ്ദറുമാന്റെ കാളവണ്ടിയും വാസ്വേട്ടന്റെ മുറുക്കാന്‍കടയും ഹമീദാക്കേന്റെ കൈവണ്ടി വലിയുംബോഴുള്ള ഏലൈസയും കുട്ട്യേള് കൊളത്തില് നെഗളിക്കണ "ബ്ളും" കളും കോയീന്റെ കൊക്കലും ഉപ്പന്റെ (ചെംബോത്ത്) മൂളലും പാടത്തെ ചെളിയും മേത്തെ വിയര്‍പ്പും ഒക്കെ ഉള്ള പയേ നാടായാ മതി. :(
ചിത്രങ്ങളെക്കാള്‍ അടികുറിപ്പുക്കളാണ് എന്നെ ഏറെ ആകര്‍ഷിച്ചത്
പാമുവിന്റെ അഭിപ്രായമാണു സത്യം അങ്ങനെ തന്നെ മതി
പാമരാ,
അദ്ദറുമാന്റെ കാളവണ്ടിയും വാസ്വേട്ടന്റെ മുറുക്കാന്‍കടയും ഹമീദാക്കേന്റെ കൈവണ്ടി വലിയും ഒക്കെ പുരോഗമനത്തിന്റെ വികസനത്തിന്റെ പാതയിലെ നാഴികക്കല്ലുകളായിരുന്നു. മാറ്റങ്ങളുടെ വിപ്ലവം നമ്മെ അവിടെ നിന്നൊക്കെ ഇന്നെവിടെ എത്തിച്ചിട്ടില്ല.ഇനിയും മാറണം. വിപ്ലവകരമായ പരിവര്ത്തനങ്ങളുണ്ടാകുമ്പോഴാണു് അദ്ദറുമാനേയും വാസ്വേട്ടനേയും മനോഹരമായി ഓര്‍ക്കാന്‍ കഴിയുക.
നമുക്കും കാലത്തിനൊത്തു്,പലതും നഷ്ടമാകാതെ..:)നല്ല ചിത്രങ്ങള്‍.
പാമരന് പറഞ്ഞത് തന്നെയാണ് എന്റേയും താല്‍പ്പര്യം. പക്ഷെ അതല്ലല്ലോ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചിയും ഇതുപോലെ ആയിക്കൊണ്ടിരിക്കുന്നു. ഇനി അധികം താമസമില്ല. അടുത്തെങ്ങാനും ഇന്‍ഫോ പാര്‍ക്ക് ഏരിയായില്‍ പോയി നോക്കിയോ ആരെങ്കിലും? വേറൊരു ലോകം അവിടെ മുളപൊട്ടിക്കഴിഞ്ഞു.
പാമൂജീ, ലക്ഷം ലക്ഷം പിന്നാലെ :)
Post a Comment