മൂന്നര വയസ്സുള്ള എന്റെ മകന്റെ ഉത്തരം കൃഷ്ണന്‍ എന്നാണ്. വെറുതേ ബിരുദമെടുത്ത് നാട്ടിലെ തൊഴിലില്ലാ പടയില്‍ അംഗമാകാന്‍ വരും തലമുറ തയ്യാറല്ലായിരിക്കാം. അതിലും ഭേദം വല്ല സന്തൊഷ് മാധവനുമാകുകയോ, ശ്രീശാന്തിനെ പോലെ ക്രീസില്‍ അശാന്തനാവുകയോ ചെയ്യുന്നതാ ബുദ്ധിയെന്ന് മോട്ടേന്ന് വിരിയാത്ത ഇന്നത്തെ പൈതലുകള്‍ക്കു പോലുമറിയാം. സത്യത്തിലീ പുതു തലമുറയോട് അസൂയ തോന്നുന്നു....
7 comments:
കുട്ടികള്‍ പലകാര്യങ്ങളും ഇപ്പോഴെ തിരിച്ചറിയുന്നുണ്ട്
ഇന്നത്തെ കുട്ടിക്കള്‍ ആ കാര്യത്തില്‍ ഇന്നലത്തെ
കുട്ടിക്കളെക്കാള്‍ ഭേദം
എന്ത്? ഉത്തരം കൃഷ്ണനെന്നോ???
ചെക്കനെ സൂക്ഷിക്കണെ...
മൂന്നര വയസുള്ള കുട്ടിയുടെ ഉത്തരം കൃഷ്ണന്‍ എന്നായതില്‍ അത്ഭുതം ഇല്ല. ഇപ്പോള്‍ ടി.വി നിറയെ കൃഷ്ണനും ഗുരുവയൂരപ്പനും ഒക്കയല്ലേ .
ആ കുഞ്ഞു മനസ്സ് തുറന്നു കാണിച്ചത് അവന്‍റെ ചങ്കാണ്
ചെമ്പരത്തിപ്പൂവെന്ന് തെറ്റിദ്ധരിക്കല്ലെ...
അവന്‍ ഉദ്ദേശിച്ചത് സന്തോഷ് മാധവനെ പോലുള്ള [ആ]സാമിമാരെയാവാന്‍ ഒരു സാദ്ധ്യതയുമില്ല. നന്മയുടെ അവതാരമായി ടി.വി. സീരിയലുകളിലും മറ്റും നിറഞ്ഞു നില്‍ക്കുന്ന ഭഗവാന്‍ കൃഷ്ണനെ തന്നെയാവും. Don പറഞ്ഞ പോയിന്റും ഫസല്‍ പറഞ്ഞതിലെ നല്ല പോയിന്റും കൂട്ടിവായിക്കുന്നു
ലക്ഷ്മി പറഞ്ഞ പോലാകണേ എന്നാ എന്റെയും പ്രാര്‍ത്ഥന..
കാര്യം രസകരം തന്നെ. എങ്കിലും, വലുതാകുമ്പോൾ ആരാകണം എന്ന ചോദ്യം ജീവിതത്തെയും ലോകത്തെയും കുറിച്ച് ഒന്നുമറിയാത്ത ഒരു കൊച്ചുകുട്ടിയോട് ചോദിക്കുന്നത് ആ കുട്ടിയുടെ ജീവിതത്തോടുതന്നെ കാണിക്കുന്ന വലിയൊരു ക്രൂരതയാണ്.
(ഇതെന്റെ അഭിപ്രായം മാത്രം.)
Post a Comment