പടു പാട്ടു പാടാത്തൊരു കഴുതയുണ്ടോ? സംഗീതമിഷ്ടപ്പെടാത്തവരായി ആരാണുള്ളത്? പതിനാറാം വയസ്സില്‍ ഇടത്തേ ചെവിയുടെ കേഴ്വിയും , പതിനേഴാമത്തെ വയസ്സില്‍ വലത്തേ ചെവിയുടെ അവശേഷിച്ച കേഴ്വിയും നഷ്ടപ്പെട്ട ഞാന്‍ പോലും ഇപ്പോഴും സംഗീതത്തിന്റെ ആരാധകനാണെന്ന് അഭിമാനപൂര്‍വ്വം പറയുമ്പോള്‍ , എന്നോടാരും വഴ്ക്കിനു വരരുത്.
സംഗീതമെന്നതിനു ഒരു നിര്‍വചനം നല്കാന് ഞാന്‍ ആരുമല്ല. അതിനു എന്നേക്കാള്‍ പ്രാഗല്ഭ്യമുള്ളവര് ധാരാളമുണ്ടേന്നെനിക്കറിയാം. എന്നാലും ഒന്നറിയാം. ശുദ്ധ സംഗീതത്തിനു മനസ്സിനെ സ്വാന്തനിപ്പിക്കാനാവുമെന്ന്.
ഏകനായിരിക്കുമ്പോള്‍ ഞാനെന്റെ മനസ്സിലെ ഗ്രാമഫോണില്‍ പഴയ ഗാനങ്ങള്‍ കേള്‍ക്കറുണ്ട്. എങ്ങനെയെന്ന് ചോദിക്കരുത്. അതെന്റെത് മാത്രമായൊരു രഹസ്യം. മനസ്സിനെ സ്വാന്തനിപ്പിക്കാന്‍ സംഗീതത്തിനു കഴിയുമ്മെന്ന് സൂചിപ്പിച്ചെന്നെയുള്ളൂ.
അച്ഛനിഷ്ടം പഴയ ഗാനങ്ങളായിരുന്നു. അതു കൊണ്ട് വീട്ടില്‍ എപ്പോഴും കെ.പി.എ.സി.യുടെ നാടക ഗാനങ്ങളോ, പഴയ സിനിമാ ഗാനങ്ങളുടെയോ സംപ്രേക്ഷണം മാത്രമേ അന്നു അനുവദിച്ചിരുന്നുള്ളൂ. അതില്‍ അന്നു അച്ഛനോട് അല്‍പ്പം നീരസം ഉണ്ടായിരുന്നു. ഇപ്പോള്‍ അതൊരു അനുഗ്രഹമായി തോന്നുന്നു.
എന്നാലും ചിലപ്പോള്‍ സംഗീതത്തിന്റെ ലോകം നഷ്ടപ്പെട്ടതില്‍ അല്‍പ്പം ദുഖ്മുന്ടു . സാരമില്ലെന്നു മനസ്സു സ്വാന്തനിപ്പിക്കുന്നു. കേഴ്വിയുടെ ലോകം അന്യാമായപ്പോഴല്ലേ ബീഥോവന് മികച്ച സിംഫണി സൃഷ്ടിച്ചത്?
അപ്പോള്‍ പിന്നെ ഞാനെന്തിനു ദുഃഖിക്കുന്നു? സംഭവിച്ചതെല്ലാം നല്ലതിനെന്നു കരുതി സന്തോഷിക്കുകയല്ലേ വേണ്ടത്? ഇന്നത്തെ സിനിമാ ഗാനങ്ങളോന്നും മനസ്സില്‍ തട്ടിയ സംഗീതം നല്ക്കുന്നതല്ലെന്ന് പലരും പറയുമ്പോള്‍, കേട്ട ഗാനങ്ങളെല്ലാം മധുരവും, കേള്‍ക്കാനുള്ളവ അതിനേക്കാള്‍ മധുരതരവുമെന്ന് ഞാനും ആശിച്ചു പോകുന്നു. സംഗീതമിഷ്ടപ്പെടുന്നവെര്ക്കെല്ലാം ഞാനീ കൊച്ചു ബ്ളോഗ് സമര്‍പ്പിക്കുന്നു.
5 comments:
കേള്വിയില്ലെന്കിലും താങ്കള്‍ സംഗീതത്തെ സ്നേഹിക്കുന്നല്ലോ .അത് മതി സുഹൃത്തെ.
:
ശരിയാണു...മനസ്സിനെ സാന്ത്വനിപ്പിക്കാന്‍ സംഗീതത്തിനു നല്ല ശക്തിയുണ്ടു...
നല്ല മനസ്സ്...നല്ല ചിന്തകള്‍....
സംഗീതം സാന്ത്വനമാവട്ടെ,.
Post a Comment