Sunday, 2 March 2008

കഷണ്ടികളെ ഇതിലെ ഇതിലെ.........

അല്ലാ, ഞാന്‍ അറിയാഞ്ഞിട്ട് ചോദിക്കുവാ. എന്താ കഷണ്ടി മോശമാണോഎല്ലാവര്‍ക്കും കഷണ്ടികളോട് ഭയങ്കര പുച്ഛം.
കഷണ്ടി വരുന്നതു ഒരു കുറ്റമെന്ന പോലാണു പലരുടെയും പെരുമാറ്റം. ഇതു ശരിയല്ല. മറിച്ചു കഷണ്ടി ഒരു വരദാനമാണു എന്ന ചിന്താഗതി നമ്മുടെ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി എന്നെപ്പോലുള്ള പാവം കഷണ്ടികള്‍ മുന്നിട്ടിറങ്ങെടി വരും എന്നു മുന്നറിയിപ്പു തരുന്നു.
മൂക്കില്‍ പല്ലു വന്ന നമ്മുടെ മിക്ക സിനിമാ താരങ്ങളും ഒന്നാന്തരം വിഗ്ഗും വച്ചു കൊച്ചു പെണ്‍പിള്ളെരേയും കെട്ടിപ്പിടിച്ചു പാട്ടും പാടി നടക്കുന്നതിനോട് ഒരു അസൂയയും ഇല്ല മാഷേ. അല്ലെങ്കിലും കഷണ്ടിക്കും അസൂയക്കും മരുന്നില്ല എന്നല്ലെ അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നതു!!!! കലികാലം.....
എന്തായാലും ഞാന്‍ വിഗ്ഗു വയ്ക്കാന്‍ ഉദ്ദെശിക്കുന്നില്ല. വെറുതെ കയ്യിലെ കാശ് കൊടുത്ത് കടിക്കുന്ന സാധനം എന്തിനു വാങ്ങുന്നു..???

2 comments:

ശ്രീവല്ലഭന്‍. said...

അത് തന്നെ. അങ്ങനെ പറഞ്ഞു കൊട്. ഒരു അന്ച്ചു കൊല്ലം കു‌ടി കഴിയുമ്പോള്‍ കഷണ്ടി ഫാഷന്‍ ആയി മാറും. ലോകപ്രസസ്തരായ എത്രയോ പേര്‍ക്ക് കഷണ്ടി ഉണ്ടായിരുന്നു! :-)
" കഷണ്ടി ഒരു കുറ്റമാണോ ഡോക്ടര്‍? മനസ്സിനു കഷണ്ടി വരുമോ ഡോക്ടര്‍?" (കട: അശ്വമേധം)

Gopan | ഗോപന്‍ said...

കഷണ്ടിക്കെന്താ ഒരു കുറവ്ന്നു ചോദിച്ചാ "ഒട്ടൂല്യന്നാ" പറയാന്‍ പറ്റൂ
ന്നാ എന്തോല്യെന്നു ചോദിച്ചാ "ഇത്തിരിയോളം ഇണ്ടുന്നു" പറയേം വേണം .
"തലേലെഴുത്ത് വായിക്കാന്‍ എളുപ്പാന്നാ" എന്‍റെ ഒരു കഷണ്ടി സുഹൃത്ത് പറഞ്ഞത്.
അത് ഗുണായീട്ടു കരുത്യാ മതി. :)