മഴ പെയ്തു....പിന്നെ മരം പെയ്തു....വാഴയില കുടയാക്കി വയല്‍ വരമ്പിലൂടെ നാം നടന്നു.... ഇലത്തുമ്പിലെ ജലകണങ്ങള്‍ തട്ടിത്തെറുപ്പിച്ചും , ഉച്ചത്തില്‍ ചിരിച്ചും , ഇത്തിരി കൊതിക്കെറുവു കാണിച്ചും നാളുകള്‍ ഇന്നലെയെന്ന പോലാണു കടന്നു പോയത്.
ഞാവല്‍പ്പഴം തിന്നു നീലിച്ച നാവുകളന്യോന്യം നീട്ടിക്കാണിച്ചു നേടിയ നിര്‍വൃതി നമുക്കു പിന്നിടോരിക്കലും ജീവിതത്തില്‍ നേടാനായില്ലല്ലോ ?
ജീവിതത്തിന്റെ പച്ചപ്പു നേടാന്‍ നാം ഓടി നടന്നപ്പോഴും , സൌഹൃദം ക്ലാവ്വു പിടിക്കാതെ കാത്തു സൂക്ഷിച്ചല്ലോ?
വല്ലപ്പോഴുമൊരു സന്ദേശമയക്കുക...... ആത്മാര്‍ത്ഥ സൌഹൃദത്തിനു മൂടുപടവുമില്ലെന്നറിയുക !!!!!!!!!!!!!
ഞാനറിഞ്ഞ, അറിഞ്ഞു കൊണ്ടിരിക്കുന്ന, ഇനി അറിയാനിരിക്കുന്ന, ആയിരമായിരം സൌഹൃദങ്ങള്‍ക്ക് ഒരു നല്ല സുഹൃദിനാശംസകള്‍ നേരുന്നു....
5 comments:
എന്റേയും സൌഹൃദ ദിനാശംസകള്‍...
കാലമാം ഇലഞ്ഞിയെത്ര പൂക്കളേ കൊഴിച്ചൂ
കാത്തിരിപ്പും മോഹവും ....
എന്റെ വകയും ആശംസകള്‍
യാന്ത്രികമായ ആധുനിക ജീവിതത്തില്‍ നിന്നു ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍ ബാല്യവും കൌമാരവും ഒരു നെല്ലിക്കയോളം മധുരിക്കുന്നേരം എന്റേയും സൌഹൃദ ദിനാശംസകള്‍...
ഇന്നത്തെ കാലത്ത് സ്നേഹബന്ധങ്ങള്‍ക്ക് വില കുറഞ്ഞു കുറഞ്ഞു വരികയല്ലെ?..
Post a Comment